10:08pm 01 November 2026
NEWS
ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ ഖത്തർ വീണ്ടും മുന്നിൽ: ഇന്ത്യക്കും നേട്ടം
02/08/2025  10:50 AM IST
nila
ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ ഖത്തർ വീണ്ടും മുന്നിൽ: ഇന്ത്യക്കും നേട്ടം

ദോഹ : ഹെൻലി പാസ്‌പോർട്ട് സൂചികയുടെ ഏറ്റവും പുതിയ ത്രൈമാസ അപ്‌ഡേറ്റിൽ ഖത്തർ നിലവിലെ സ്ഥാനം നിലനിർത്തി. ആഗോളതലത്തിൽ 47-ാം സ്ഥാനത്തും മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുമാണ് ഖത്തർ പാസ്പോർട്ടിന്റെ റാങ്കിംഗ്.2025 ജൂലൈ 22-ന് പുറത്തിറക്കിയ സമീപകാല റാങ്കിംഗ്, മുൻകൂർ വിസയില്ലാതെ അവരുടെ ഉടമകൾക്ക് പ്രവേശിക്കാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി 199 പാസ്‌പോർട്ടുകളുടെ ശക്തി വിലയിരുത്തി. ഖത്തർ പാസ്‌പോർട്ട് ഉടമകൾക്ക്‌ നിലവിൽ ആഗോളതലത്തിൽ 227 ൽ 112 രാജ്യങ്ങളിൽ വിസ യില്ലാതെ പ്രവേശിക്കാൻ കഴിയുന്നതാണ്.ജിസിസി രാജ്യങ്ങളിൽഖത്തർ രണ്ടാം സ്ഥാനത്താനത്തെ ത്തിയപ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ)  എട്ടാം സ്ഥാനത്തെത്തി.കുവൈറ്റ് (100 ലക്ഷ്യസ്ഥാനങ്ങളിൽ 50-ാം സ്ഥാനം), സൗദി അറേബ്യ (91 ലക്ഷ്യസ്ഥാനങ്ങളിൽ 54-ാം സ്ഥാനം), ബഹ്‌റൈൻ (90 ലക്ഷ്യസ്ഥാനങ്ങളിൽ 55-ാം സ്ഥാനം), ഒമാൻ (88 ലക്ഷ്യസ്ഥാനങ്ങളിൽ 56-ാം സ്ഥാനം).എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ റാങ്കിംഗ് നില.ഏഷ്യൻ രാജ്യങ്ങളാണ് ആഗോളത ലത്തിൽ റാങ്കിംഗിൽ മുന്നിൽ നിൽകുന്നത്.
സിംഗപ്പൂറിനാണ് ഒന്നാം സ്ഥാനം .ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം പങ്കിടുന്നു.
ഇന്ത്യ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പുരോഗതി രേഖപ്പെടുത്തി.കഴിഞ്ഞ വർഷം 85-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 77-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇപ്പോൾ 59 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര ചെയ്യാം.
അമേരിക്ക, ഈ വർഷം ആദ്യം 9-ാം സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേക്ക് താഴ്ന്നു. സൂചികയുടെ 20 വർഷത്തെ ചരിത്രത്തിൽ യുഎസിന്റെ എക്കാലത്തെയും ഏറ്റവും താഴ്ന്ന സ്ഥാനമാണിത്.
186 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്തുകൊണ്ട് യുണൈറ്റഡ് കിംഗ്ഡം ഒരു സ്ഥാനം താഴ്ന്ന് ആറാം സ്ഥാനത്തേക്ക് താഴ്ന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img