
ദോഹ : ഹെൻലി പാസ്പോർട്ട് സൂചികയുടെ ഏറ്റവും പുതിയ ത്രൈമാസ അപ്ഡേറ്റിൽ ഖത്തർ നിലവിലെ സ്ഥാനം നിലനിർത്തി. ആഗോളതലത്തിൽ 47-ാം സ്ഥാനത്തും മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുമാണ് ഖത്തർ പാസ്പോർട്ടിന്റെ റാങ്കിംഗ്.2025 ജൂലൈ 22-ന് പുറത്തിറക്കിയ സമീപകാല റാങ്കിംഗ്, മുൻകൂർ വിസയില്ലാതെ അവരുടെ ഉടമകൾക്ക് പ്രവേശിക്കാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി 199 പാസ്പോർട്ടുകളുടെ ശക്തി വിലയിരുത്തി. ഖത്തർ പാസ്പോർട്ട് ഉടമകൾക്ക് നിലവിൽ ആഗോളതലത്തിൽ 227 ൽ 112 രാജ്യങ്ങളിൽ വിസ യില്ലാതെ പ്രവേശിക്കാൻ കഴിയുന്നതാണ്.ജിസിസി രാജ്യങ്ങളിൽഖത്തർ രണ്ടാം സ്ഥാനത്താനത്തെ ത്തിയപ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എട്ടാം സ്ഥാനത്തെത്തി.കുവൈറ്റ് (100 ലക്ഷ്യസ്ഥാനങ്ങളിൽ 50-ാം സ്ഥാനം), സൗദി അറേബ്യ (91 ലക്ഷ്യസ്ഥാനങ്ങളിൽ 54-ാം സ്ഥാനം), ബഹ്റൈൻ (90 ലക്ഷ്യസ്ഥാനങ്ങളിൽ 55-ാം സ്ഥാനം), ഒമാൻ (88 ലക്ഷ്യസ്ഥാനങ്ങളിൽ 56-ാം സ്ഥാനം).എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ റാങ്കിംഗ് നില.ഏഷ്യൻ രാജ്യങ്ങളാണ് ആഗോളത ലത്തിൽ റാങ്കിംഗിൽ മുന്നിൽ നിൽകുന്നത്.
സിംഗപ്പൂറിനാണ് ഒന്നാം സ്ഥാനം .ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം പങ്കിടുന്നു.
ഇന്ത്യ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പുരോഗതി രേഖപ്പെടുത്തി.കഴിഞ്ഞ വർഷം 85-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 77-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇപ്പോൾ 59 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര ചെയ്യാം.
അമേരിക്ക, ഈ വർഷം ആദ്യം 9-ാം സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേക്ക് താഴ്ന്നു. സൂചികയുടെ 20 വർഷത്തെ ചരിത്രത്തിൽ യുഎസിന്റെ എക്കാലത്തെയും ഏറ്റവും താഴ്ന്ന സ്ഥാനമാണിത്.
186 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്തുകൊണ്ട് യുണൈറ്റഡ് കിംഗ്ഡം ഒരു സ്ഥാനം താഴ്ന്ന് ആറാം സ്ഥാനത്തേക്ക് താഴ്ന്നു.











