
ദോഹ: മേഖലയിലെ വ്യോമയാന സുരക്ഷയും യാത്രക്കാരുടെ സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനായുള്ള മിഡിൽ ഈസ്റ്റ് റീജിയണൽ ഏവിയേഷൻ സെക്യൂരിറ്റി ആൻഡ് ഫെസിലിറ്റേഷൻ ഗ്രൂപ്പിന്റെ അഞ്ചാമത് യോഗത്തിന് (MID-RASFG/ ദോഹയിൽ തുടക്കമായി. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (QCAA) ആതിഥേയത്വത്തിൽ ഫെബ്രുവരി 3 മുതൽ 5 വരെയാണ് സമ്മേളനം നടക്കുന്നത്.വ്യോമയാന മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുക, യാത്രക്കാരുടെയും ചരക്ക് നീക്കത്തിന്റെയും സുരക്ഷ ഉറപ്പാക്കുക.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രാദേശിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക.അംഗരാജ്യങ്ങൾക്കിടയിൽ മികച്ച പ്രവർത്തന രീതികളും (Best Practices) സാങ്കേതിക വൈദഗ്ധ്യവും കൈമാറുക.വിമാനത്താവളങ്ങളിലെ പരിശോധനാ നടപടികൾ ലഘൂകരിക്കുകയും കൂടുതൽകാര്യക്ഷമമാക്കുകയും ചെയ്യുക.ഖത്തറിന് പുറമെ വിവിധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പ്രതിനിധികളും അന്താരാഷ്ട്ര വ്യോമയാന സംഘടനകളിലെ വിദഗ്ധരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സിവിൽ ഏവിയേഷൻ രംഗത്ത് ആഗോള നിലവാരത്തിലുള്ള സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധതയാണ് ഈ സമ്മേളനത്തിലൂടെ വ്യക്തമാകുന്നത്.











