03:39pm 22 September 2026
NEWS
അടുത്ത 5 വർഷത്തിനുള്ളിൽ 60 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങി ഖത്തർ: പ്രഖ്യാപനവുമായി പ്രധാനമന്ത്രി
22/09/2026  10:41 AM IST
nila
അടുത്ത 5 വർഷത്തിനുള്ളിൽ 60 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങി ഖത്തർ: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

​ന്യൂയോർക്ക്: അടുത്ത അഞ്ച്വർഷത്തിനുള്ളിൽ 60 ബില്യൺ ഡോളറിലധികം (ഏകദേശം 5 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യം വരുന്ന കൂറ്റൻ വികസന പദ്ധതികൾക്കും നിക്ഷേപ അവസരങ്ങൾക്കും ഖത്തർ കളമൊരുക്കുന്നു. ന്യൂയോർക്കിൽ നടന്ന ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കവെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
​രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖല ലക്ഷ്യമിട്ട് 38.5 ബില്യൺ ഡോളറിന്റെ പുതിയ കരാറുകളാണ് അടുത്ത അഞ്ചു വർഷത്തിനകം നൽകാൻ ഉദ്ദേശിക്കുന്നത്. കൂടാതെ റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകളിലായി 22.5 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപം കൂടി ആകർഷിക്കാൻ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
​ആഗോള നിക്ഷേപകർക്ക് വൻ സാധ്യതകൾ തുറന്നുനൽകുന്ന ഈ വികസന കുതിപ്പ്, ഖത്തറിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ ഊർജ്ജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img