07:03pm 08 October 2026
NEWS
മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഖത്തർ; ഈ വർഷം 70 ലക്ഷം ചെറുമീനുകളെ കടലിൽ നിക്ഷേപിക്കും
07/10/2026  01:47 PM IST
nila
മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഖത്തർ; ഈ വർഷം 70 ലക്ഷം ചെറുമീനുകളെ കടലിൽ നിക്ഷേപിക്കും

 


​ദോഹ: രാജ്യത്തെ സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യോത്പാദനം വർധിപ്പിക്കുന്നതിനുമായി വിപുലമായ പദ്ധതികളുമായി ഖത്തർ നഗരസഭ മന്ത്രാലയം. 2026 അവസാനത്തോടെ 70 ലക്ഷത്തോളം ചെറുമീനുകളെ (Fish fingerlings) ഖത്തർ തീരങ്ങളിൽ നിക്ഷേപിക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ ദുഹൈമി അറിയിച്ചു.
​ഇതിൽ 30 ലക്ഷത്തോളം മീനുകളെ ഇതിനകം കടലിൽ നിഷേപിച്ചുകഴിഞ്ഞു.ശേഷിക്കുന്ന 40 ലക്ഷം മീനുകളെ ഈ വർഷാവസാനത്തോടെ തുറന്നുവിടും.2020-ൽ പദ്ധതി ആരംഭിച്ചതിനുശേഷം പ്രമുഖ മത്സ്യയിനമായ ഹമൂറിന്റെ (Grouper) ഉത്പാദനത്തിൽ ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയത്. 2020-ൽ 1,000 ടണ്ണായിരുന്ന ഹമൂർ ഉത്പാദനം 2025 ആയപ്പോഴേക്കും 2,000 ടണ്ണിലധികമായി ഉയർന്നു.
​കൂടാതെ, പ്രജനന കാലയളവിൽ കിംഗ് ഫിഷ് (ആവോലി/നെയ്മീൻ വർഗങ്ങൾ) വലവീശി പിടിക്കുന്നതിന് ഏർപ്പെടുത്തിയ 45 ദിവസത്തെ നിരോധനം ഉത്പാദനം 73% വർധിക്കാൻ സഹായിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img