04:39pm 12 November 2026
NEWS
ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി സമ്മേളനത്തിന് ഖത്തർ വേദിയാകും
12/01/2026  10:15 AM IST
nila
ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി സമ്മേളനത്തിന് ഖത്തർ വേദിയാകും

 

ദോഹ: ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (LNG) വ്യവസായസമ്മേളനത്തിന് ഖത്തർ വേദിയാകുന്നു. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ പാത്രോണേജിൽ ഖത്തർഎനർജി സംഘടിപ്പിക്കുന്ന 21-ാമത് അന്താരാഷ്ട്ര എൽഎൻജി സമ്മേളനവും പ്രദർശനവും (LNG2026) 2026 ഫെബ്രുവരി 2 മുതൽ 5 വരെ ദോഹയിലെ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽനടക്കും.
‘Leading LNG: Powering Today and Tomorrow’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ, 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ വിദഗ്ധർ, 
നയരൂപീകരർ, നവോത്ഥാന പ്രവർത്തകർ എന്നിവർ പങ്കെടുക്കും. ആഗോള ഊർജ സുരക്ഷയിൽ എൽഎൻജിയുടെ പങ്ക്, വിപണി പ്രവണതകൾ, പുതിയ സാങ്കേതികവിദ്യകൾ, ഊർജ പരിവർത്തനത്തിലെ അതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയാകുന്നത്.
ഊർജകാര്യ സഹമന്ത്രി കൂടിയായ ഖത്തർഎനർജി പ്രസിഡന്റും സിഇഒയുമായ സാദ് ഷെരിദ അൽ-കാബി, ഈ സമ്മേളനം രണ്ടാം തവണ ഖത്തർ ആതിഥേയത്വം വഹിക്കുന്നതിൽ രാജ്യത്തിന് അഭിമാനമുണ്ടെന്ന് പറഞ്ഞു. ഖത്തറിന്റെ പ്രകൃതിവാതക വിഭവങ്ങളുടെ ഉത്തരവാദിത്വപരമായ വികസനവും ദീർഘകാല പങ്കാളിത്തങ്ങളും ഖത്തർഎനർജിയെ ആഗോള എൽഎൻജി മേഖലയിലെ പ്രധാന ശക്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രദർശനം 35,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതായിരിക്കും. എൽഎൻജി മൂല്യശൃംഖലയിലെ 300-ലധികം കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കും. സമ്മേളന രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img