11:06am 05 September 2026
NEWS
ഭൂകമ്പ ദുരന്തബാധിതർക്ക് താങ്ങായി ഖത്തർ: കൊളംബിയയിൽ ഫീൽഡ് ഹോസ്പിറ്റൽ എത്തിച്ചു
05/09/2026  10:36 AM IST
nila
ഭൂകമ്പ ദുരന്തബാധിതർക്ക് താങ്ങായി ഖത്തർ: കൊളംബിയയിൽ ഫീൽഡ് ഹോസ്പിറ്റൽ എത്തിച്ചു

 


​ബൊഗോട്ട: ശക്തമായ ഭൂകമ്പത്തിൽ തകർന്ന കൊളംബിയക്ക് അടിയന്തര ആശ്വാസവുമായി ഖത്തർ. രാജ്യത്തെ ദുരന്തബാധിതരെ സഹായിക്കുന്നതിനും അത്യാഹിത വൈദ്യസഹായം ലഭ്യമാക്കുന്നതിനുമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് (QFFD) നൽകുന്ന അത്യാധുനിക ഫീൽഡ് ഹോസ്പിറ്റൽ ഖത്തർ സായുധ സേനയുടെ വിമാനത്തിൽ കൊളംബിയയിലെത്തിച്ചു.
​ദുരന്തമേഖലകളിൽ തടസ്സമില്ലാതെ സമയബന്ധിതമായി ലഖ്‌വിയ (Lekhwiya) എന്നറിയപ്പെടുന്ന ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ആശുപത്രി സംവിധാനങ്ങൾ സജ്ജമാക്കുന്നത്.ഭൂകമ്പത്തിൽ തകർന്ന കൊളംബിയൻ ആരോഗ്യ മേഖലക്ക് പിന്തുണ നൽകാനും അടിയന്തര ചികിത്സ ലഭ്യമാക്കാനും ഫീൽഡ് ഹോസ്പിറ്റൽ സഹായിക്കും.അന്താരാഷ്ട്ര തലത്തിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഖത്തർ പുലർത്തുന്ന മാനവിക പ്രതിബദ്ധതയുടെയും നയതന്ത്ര സഹകരണത്തിന്റെയും ഭാഗമായാണ് ഈ നടപടി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img