01:14pm 04 October 2026
NEWS
ഫ്രാൻസിൽ ഖത്തറിന്റെ മിന്നുന്ന ജയം; ഷാഖബ് റേസിംഗിന് ഇരട്ട കിരീടം
04/10/2026  11:55 AM IST
nila
ഫ്രാൻസിൽ ഖത്തറിന്റെ മിന്നുന്ന ജയം; ഷാഖബ് റേസിംഗിന് ഇരട്ട കിരീടം

പാരീസ്: 2026 ഖത്തർ പ്രി ഡി ലാർക്ക് ഡി ട്രിയോംഫിനോടനുബന്ധിച്ച് പാരീസിലെ സെന്റ്-ക്ലൗഡ് റേസ് കോഴ്സിൽ നടന്ന പ്രമുഖ അറേബ്യൻ കുതിരപ്പന്തയത്തിൽ ഖത്തറിന്റെ ഷാഖബ് റേസിംഗിന് ഉജ്ജ്വല വിജയം. രണ്ട് ഗ്രൂപ്പ് 1 മത്സരങ്ങളിലും വിജയം നേടി ഷാഖബ് റേസിംഗ് ട്രോഫികൾ സ്വന്തമാക്കി.
​ഖത്തർ റേസിംഗ് ആൻഡ് ഇക്വസ്ട്രിയൻ ക്ലബ് (QREC) സ്പോൺസർ ചെയ്ത മത്സരത്തിൽ ക്യു.ആർ.ഇ.സി ചെയർമാൻ ഹമദ് ബിൻ അബ്ദുൽറഹ്മാൻ അൽ അതിയ്യ, വൈസ് ചെയർമാൻ റാഷിദ് നാസർ സ്രയ്യ അൽ കഅബി, ഫ്രാൻസ് ഗാലപ് പ്രസിഡന്റ് ഗില്ലോം ഡി സെന്റ്-സെയ്ൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
​മൂന്ന് വയസ്സുള്ള കുതിരകളുടെ മത്സരവിഭാഗത്തിൽ (Qatar Arabian Trophy des Poulains) ഷാഖബ് റേസിംഗിന്റെ 'മസീദ്' എന്ന കുതിരയാണ് ഒന്നാമതെത്തിയത്. ജീൻ-ബെർണാഡ് എയ്ക്വെം ഓടിച്ച കുതിരയെ തോമസ് ഫോർസിയാണ് പരിശീലിപ്പിച്ചത്. ക്യു.ആർ.ഇ.സി ബോർഡ് അംഗം അബ്ദുൽറഹ്മാൻ ബിൻ മൻസൂർ അൽ മൻസൂറിൽ നിന്ന് ഷെയ്ഖ് ഹമദ് ബിൻ ജുആൻ അൽ ഥാനി ട്രോഫി ഏറ്റുവാങ്ങി.
​മൂന്ന് വയസ്സുള്ള പെൺകുതിരകളുടെ 2000 മീറ്റർ മത്സരത്തിൽ (Qatar Arabian Trophy des Pouliches) ഷാഖബ് റേസിംഗിന്റെ തന്നെ 'ബൽസം' വിജയക്കൊടി പാറിച്ചു. പിയറി-ചാൾസ് ബുഡോ ഓടിച്ച ബൽസാമിന്റെ പരിശീലകൻ സേവ്യർ തോമസ് ഡെമൗൾട്ടാണ്. 13 മികച്ച കുതിരകളെ പിന്നിലാക്കിയാണ് ബൽസം ഈ വിഭാഗത്തിൽ കന്നി ഗ്രൂപ്പ് 1 വിജയം സ്വന്തമാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img