
ദോഹ: ബഹിരാകാശ വിസ്‌മയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ജെമിനിഡ് ഉല്‍ക്കാവര്‍ഷം തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ജ്യോതിശാസ്ത്ര ലോകത്തിന്‍റെ എല്ലാ കണ്ണുകളും കൂര്‍പ്പിക്കുന്ന ജെമിനിഡ് ഉല്‍ക്കാവര്‍ഷം ഡിസംബര്‍ 13നാണ് ഖത്തറിൽ നിന്നും കാണാനാവുക. 13 ന്
രാത്രി Al Kharrara (Al Wakrah) പ്രദേശത്ത് ആകാശത്ത് നിന്ന് വേഗത്തിൽ പ്രകാശരേഖകൾ വീഴുന്ന മനോഹര കാഴ്ച ദൃശ്യമായിരിക്കുമെന്നാണ് പ്രവചനം.ഒരു മണിക്കൂറിൽ 60 മുതൽ 120 ഉല്‍ക്കകള്‍ വരെ
കാണാനാകുമെന്ന് വിദഗ്ധർ പറയുന്നു.ചന്ദ്രൻവൈകിയുദി ക്കുന്നതിനാൽ ഇരുണ്ട ആകാശത്ത് ഉൽക്കവർഷം
ഗംഭീരമായികാണാൻ കഴിയും.
ടെലിസ്കോപ്പ് അല്ലെങ്കിൽ പ്രത്യേക ഉപകരണങ്ങളി ല്ലാതെ കണ്ണുകളാൽ തന്നെ നേരിട്ട് കാണാൻ കഴിയും.Qatar Astronomy and Space Club രാത്രി 8 മണി മുതൽ Al Kharrara–യിൽ പൊതുപരിപാടി സംഘടിപ്പിക്കുന്നു.
ആഗ്രഹിക്കുന്നവർക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാം.










