10:14am 29 November 2026
NEWS
ഖത്തറിലെ പുതിയ ഗതാഗത നിയമം സുരക്ഷ വർദ്ധിപ്പിക്കുകയും നിയമലംഘനങ്ങൾ കുറയ്ക്കുകയും ചെയ്യും: നിയമവിദഗ്ധർ
28/11/2026  03:38 PM IST
nila
ഖത്തറിലെ പുതിയ ഗതാഗത നിയമം സുരക്ഷ വർദ്ധിപ്പിക്കുകയും നിയമലംഘനങ്ങൾ കുറയ്ക്കുകയും ചെയ്യും: നിയമവിദഗ്ധർ

 

 

​ദോഹ: ഖത്തറിൽ പുതുതായി പുറത്തിറക്കിയ 2026-ലെ 19-ാം നമ്പർ ഗതാഗത നിയമം രാജ്യത്തെ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിലും നിർണ്ണായകമായ ചുവടുവെപ്പാണെന്ന് നിയമവിദഗ്ധർ. നഗരവികസനത്തിനും സാങ്കേതിക പുരോഗതിക്കും വൈവിധ്യമാർന്ന ഗതാഗത മാർഗ്ഗങ്ങൾക്കും അനുസൃതമായാണ് പുതിയ നിയമം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് പ്രമുഖ അറബിക് ദിനപത്രമായ 'അൽ റായ'യോട് സംസാരിക്കവെ അഭിഭാഷകർ വ്യക്തമാക്കി.  
​നടപടിക്രമങ്ങൾ പരിഷ്കരിക്കുന്നതിലും ശിക്ഷകൾ കർശനമാക്കുന്നതിലും മാത്രം ഒതുങ്ങുന്നതല്ല പുതിയ നിയമം. അപകടങ്ങൾ തടയുക, ജീവനും സ്വത്തിനും സംരക്ഷണം നൽകുക, എല്ലാ റോഡ്ഉപയോക്താക്കൾക്കും സുരക്ഷ ഉറപ്പാക്കുംവിധം വാഹനഗതാഗതം ക്രമീകരിക്കുക തുടങ്ങിയ വിശാലമായ ലക്ഷ്യങ്ങളാണ് ഇതിനുള്ളത്.  സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം, ഗതാഗത നിയമലംഘനങ്ങൾ കുറച്ച് കൂടുതൽ സുരക്ഷിതമായ റോഡ് സംസ്കാരം വളർത്തിയെടുക്കാൻ പുതിയ നിയമത്തിലൂടെ സാധിക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img