NEWS
പെരുന്നാൾ ആശംസകൾ നേർന്ന് ഖത്തർ അമീർ
27/05/2026 11:27 AM IST
nila

ദോഹ: ലുസൈൽ ഈദ്ഗാഹിൽ ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ) നമസ്കാരം നിർവഹിച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള മുസ്ലീം സമൂഹത്തിന് പെരുന്നാൾ ആശംസകൾ നേർന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി എക്സിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവെച്ചു.
"സ്വദേശികൾക്കും താമസക്കാർക്കും നമ്മുടെ ഇസ്ലാമിക സമൂഹത്തിലെ എല്ലാ ജനങ്ങൾക്കും അനുഗ്രഹീതമായ ഈദ് അൽ അദ്ഹ ആശംസകൾ നേരുന്നു. ഈ സുദിനം എല്ലാവർക്കും നന്മയും സമാധാനവും ശാന്തിയും നൽകി വീണ്ടും കടന്നുവരാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ," എന്ന് അമീർ അറബിയിൽ കുറിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










