03:52am 12 November 2026
NEWS
പെരുന്നാൾ ആശംസകൾ നേർന്ന് ഖത്തർ അമീർ
27/05/2026  11:27 AM IST
nila
പെരുന്നാൾ ആശംസകൾ നേർന്ന് ഖത്തർ അമീർ

 

ദോഹ: ലുസൈൽ ഈദ്ഗാഹിൽ ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ) നമസ്കാരം നിർവഹിച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള മുസ്ലീം സമൂഹത്തിന് പെരുന്നാൾ ആശംസകൾ നേർന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി എക്സിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവെച്ചു.
​"സ്വദേശികൾക്കും താമസക്കാർക്കും നമ്മുടെ ഇസ്ലാമിക സമൂഹത്തിലെ എല്ലാ ജനങ്ങൾക്കും അനുഗ്രഹീതമായ ഈദ് അൽ അദ്ഹ ആശംസകൾ നേരുന്നു. ഈ സുദിനം എല്ലാവർക്കും നന്മയും സമാധാനവും ശാന്തിയും നൽകി വീണ്ടും കടന്നുവരാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ," എന്ന് അമീർ അറബിയിൽ കുറിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img