
ദോഹ:ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്നലെ രാവിലെ ലുസൈൽ നമസ്കാരമൈതാനിയിൽ മഴയ്ക്കായി പ്രാർത്ഥിക്കുന്ന
ഇസ്തിസ്കാ
നമസ്കാരത്തിൽ പങ്കെടുത്തു അല്ലാഹുവിനോട് മഴയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്ന പ്രവാചക സുന്നത്ത് മാതൃക യാക്കിയാണ് നമസ്കാരംനിർ വ്വഹിച്ചത്.
ഖത്തർ അമീറിന്റെ
പേഴ്സണൽ പ്രതിനിധികളായ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി, ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽ താനി, ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽ താനി എന്നിവർ നമസ്കാരത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രി കൂടിയായ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയടക്കം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നമസ്കാരത്തിൽ പങ്കുചേർന്നു.
നമസ്കാരാനന്തരം പ്രസംഗിച്ച ഷെയ്ഖ് ഡോ. യഹ്യാ ബുത്തി അൽ നുഐമിആത്മീയപ്രഭാഷണം നടത്തി. വിശ്വാസികൾ പശ്ചാത്താപം പ്രകടിപ്പിക്കുകയും അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സകല അധികാരവും അല്ലാഹുവിന്റെ കയ്യിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മനുഷ്യർക്ക് സ്വന്തം കഴിവിൽ കൊണ്ട് ഒന്നും നേടാനാവില്ലെന്നും, മഴ ലഭിക്കാതിരിക്കുക അവരെ അവരുടെ അവബോധത്തിലേക്ക് ഉണർത്താനാണെന്നും അദ്ദേഹം പ്രസ്താവിച്ചു. പ്രാർത്ഥന, ക്ഷമാപണം, ദൈവഭക്തി എന്നിവയുടെ പ്രാധാന്യവും പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നമസ്കാരമൈതാനങ്ങളിലും മസ്ജിദുകളിലും
ഇസ്തിസ്കാ
നമസ്കാരംനടത്തി.










