
ദോഹ:സർക്കാർ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നൽകുന്ന പുതിയ നിയമത്തിന്
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽ താനി അംഗീകാരം നൽകി. 2016ലെ സിവിൽ ഹ്യൂമൻ റിസോഴ്‌സസ് നിയമത്തിലെ വ്യവസ്ഥകൾ പുതുക്കി
ഖത്തർ സർക്കാർ
ഭേദഗതി ചെയ്തു. 2016ലെ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ മാറ്റം വരുത്തുന്ന 2025 ലെ മന്ത്രിസഭാ തീരുമാനത്തിനും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽ താനി അംഗീകാരം നൽകി.പുതിയ ഭേദഗതികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് പ്രതിഫലം ലഭിക്കുന്ന രീതിയിൽ പ്രവർത്തന നിലവാരത്തോട് ബന്ധിപ്പിച്ച പുരസ്കാര സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് സർക്കാർ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും നേതൃത്വം നിലവാരവും ഉയർത്തുകയും, നൂതനവും സൃഷ്ടിപരവുമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ജോലിയും കുടുംബജീവിതവും ഒരുമിച്ച് സംയോജിപ്പിക്കാൻ സഹായിക്കുന്ന പ്രത്യേക പ്രോത്സാഹനങ്ങളും പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭേദഗതിയും മന്ത്രിസഭാ തീരുമാനവും പ്രസിദ്ധീകരിക്കുന്ന തീയതിയിൽ തന്നെ പ്രാബല്യത്തിൽ വരും.











