
ദോഹ: വിശുദ്ധ റമദാനിലെ ഏറ്റവും പുണ്യമേറിയ രാത്രികളിലൊന്നായ 27-ാം രാവിൽ കാരുണ്യപ്രവർത്തനങ്ങൾക്കായി കൈകോർക്കാൻ ഖത്തർ റെഡ് ക്രസന്റ് ആഹ്വാനം ചെയ്തു. "ഖത്തർ ഒരു കൈ" (Qatar is one hand) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ ക്യാമ്പയിൻ വഴി വിവിധ ചാരിറ്റി പ്രോജക്റ്റുകളിലേക്ക് സഹായം എത്തിക്കുകയാണ് ലക്ഷ്യം.സംഭാവനകൾ സ്വീകരിക്കുന്നതിനായുള്ള പ്രത്യേക പരിപാടി ഖത്തർ റെഡ് ക്രസന്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി തത്സമയം (Live) സംപ്രേക്ഷണം ചെയ്യും.റമദാൻ 27-ാം രാവിൽ രാത്രി 9:00 മുതൽ 11:00 വരെയാണ് ലൈവ് സ്ട്രീമിംഗ് നടക്കുക.ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്നവർക്കും നിരാലംബർക്കുമായി റെഡ് ക്രസന്റ് നടപ്പിലാക്കുന്ന വിവിധ മാനുഷിക സഹായ പദ്ധതികൾക്ക് ഈ തുക വിനിയോഗിക്കും.
ഉദാരമതികളായ വ്യക്തികളും സ്ഥാപനങ്ങളും ഈ പുണ്യരാത്രിയിൽ തങ്ങളാലാകുന്ന സഹായങ്ങൾ നൽകി ക്യാമ്പയിന്റെ ഭാഗമാകണമെന്ന് ഖത്തർ റെഡ് ക്രസന്റ് അഭ്യർത്ഥിച്ചു.











