05:40am 13 November 2026
NEWS
സുഡാനിലെ പാവപ്പെട്ടവർക്കായി 8,875 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ ഖത്തർ റെഡ് ക്രസന്റ്
07/04/2026  07:02 PM IST
nila
സുഡാനിലെ പാവപ്പെട്ടവർക്കായി 8,875 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ ഖത്തർ റെഡ് ക്രസന്റ്

ദോഹ: സുഡാനിലെ ജനങ്ങൾക്കായുള്ള ഖത്തറിന്റെ മാനുഷിക സഹായ പദ്ധതിയുടെ ഭാഗമായി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (QRCS) പുതിയ ഘട്ടം ഭക്ഷണ സഹായ വിതരണം ആരംഭിച്ചു. സുഡാൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായി (SRCS) സഹകരിച്ച് മൂന്ന് സംസ്ഥാനങ്ങളിലെ പാവപ്പെട്ടവർക്കും ദുരിതബാധിതർക്കുമായാണ് ഈ സഹായം എത്തിക്കുന്നത്.
​പോർട്ട് സുഡാനിൽ നടന്ന ചടങ്ങിൽ സുഡാനിലെ ഖത്തർ അംബാസഡർ ഹിസ് എക്സലൻസി മുഹമ്മദ് ബിൻ ഇബ്രാഹിം അൽ-സാദ, SRCS ജനറൽ സെക്രട്ടറി അഹമ്മദ് അൽ-ത്വയ്യിബ് സുലൈമാൻ എന്നിവർ പങ്കെടുത്തു.സുഡാനിലെ 50,652 ഗുണഭോക്താക്കൾക്കായി പ്രാദേശിക ഭക്ഷ്യവസ്തുക്കൾ അടങ്ങിയ 8,442 ഭക്ഷണപ്പൊതികൾ കൂടി വിതരണം ചെയ്യാൻ QRCS നിലവിൽ ധനസമാഹരണം നടത്തുന്നുണ്ട്. ഒരു ഭക്ഷണപ്പൊതിക്ക് 385 ഖത്തർ റിയാലാണ് ചിലവ് കണക്കാക്കുന്നത്. താൽപ്പര്യമുള്ളവർക്ക്വെബ്സൈറ്റ്/ആപ്പ്: qrcs.qa
​ദാനശീലർക്കുള്ള സേവന നമ്പർ: 66666364
​വീടുകളിൽ എത്തി സംഭാവന സ്വീകരിക്കുന്നതിന്: 33998898
​ഷോപ്പിംഗ് മാളുകളിലെ ക്യുആർസിഎസ് കൗണ്ടറുകൾ വഴിസംഭാവന നൽകാമെന്ന് QRCS അധികൃതർ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img