
ദോഹ: സുഡാനിലെ ജനങ്ങൾക്കായുള്ള ഖത്തറിന്റെ മാനുഷിക സഹായ പദ്ധതിയുടെ ഭാഗമായി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (QRCS) പുതിയ ഘട്ടം ഭക്ഷണ സഹായ വിതരണം ആരംഭിച്ചു. സുഡാൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായി (SRCS) സഹകരിച്ച് മൂന്ന് സംസ്ഥാനങ്ങളിലെ പാവപ്പെട്ടവർക്കും ദുരിതബാധിതർക്കുമായാണ് ഈ സഹായം എത്തിക്കുന്നത്.
പോർട്ട് സുഡാനിൽ നടന്ന ചടങ്ങിൽ സുഡാനിലെ ഖത്തർ അംബാസഡർ ഹിസ് എക്സലൻസി മുഹമ്മദ് ബിൻ ഇബ്രാഹിം അൽ-സാദ, SRCS ജനറൽ സെക്രട്ടറി അഹമ്മദ് അൽ-ത്വയ്യിബ് സുലൈമാൻ എന്നിവർ പങ്കെടുത്തു.സുഡാനിലെ 50,652 ഗുണഭോക്താക്കൾക്കായി പ്രാദേശിക ഭക്ഷ്യവസ്തുക്കൾ അടങ്ങിയ 8,442 ഭക്ഷണപ്പൊതികൾ കൂടി വിതരണം ചെയ്യാൻ QRCS നിലവിൽ ധനസമാഹരണം നടത്തുന്നുണ്ട്. ഒരു ഭക്ഷണപ്പൊതിക്ക് 385 ഖത്തർ റിയാലാണ് ചിലവ് കണക്കാക്കുന്നത്. താൽപ്പര്യമുള്ളവർക്ക്വെബ്സൈറ്റ്/ആപ്പ്: qrcs.qa
ദാനശീലർക്കുള്ള സേവന നമ്പർ: 66666364
വീടുകളിൽ എത്തി സംഭാവന സ്വീകരിക്കുന്നതിന്: 33998898
ഷോപ്പിംഗ് മാളുകളിലെ ക്യുആർസിഎസ് കൗണ്ടറുകൾ വഴിസംഭാവന നൽകാമെന്ന് QRCS അധികൃതർ അറിയിച്ചു











