04:04am 29 October 2026
NEWS
സിഐഎച്ച് ടി ഡീകാർബണൈസേഷൻ അവാർഡ് നേടി ഖത്തർ റെയിൽ
14/06/2025  09:44 PM IST
nila
സിഐഎച്ച് ടി ഡീകാർബണൈസേഷൻ അവാർഡ് നേടി ഖത്തർ റെയിൽ

ദോഹ: സുസ്ഥിര നവീകരണത്തിൽ ആഗോള നേതൃത്വം ശക്തിപ്പെടുത്തിക്കൊണ്ട്, "ദോഹ മെട്രോയിലെ പുനരുജ്ജീവന പ്രൊപ്പൽഷൻ: കൈനറ്റിക് എനർജി മുതൽ ഇലക്ട്രിക്കൽ എനർജി വരെ" എന്ന പയനിയറിംഗ് പദ്ധതിക്ക് യുകെ ആസ്ഥാനമായുള്ള ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹൈവേസ് ആൻഡ് ട്രാൻസ്പോർട്ടേഷൻ (സിഐഎച്ച്ടി) അവതരിപ്പിച്ച 2025 ലെ അഭിമാനകരമായ സിഐഎച്ച്ടി ഡീകാർബണൈസേഷൻ അവാർഡ് ഖത്തർ റെയിൽ നേടി.ലണ്ടനിലെ റോയൽ ലങ്കാസ്റ്റർ ഹോട്ടലിൽ നടന്ന CIHT വാർഷിക അവാർഡ് ദാന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്. 480-ലധികം അന്താരാഷ്ട്ര നേതാക്കളും ഗതാഗത മേഖലയിലെ വിദഗ്ധരും പങ്കെടുത്തു.അവസാന ഘട്ടത്തിലേക്ക് ആറ് എൻട്രികളിൽനിന്നാണ് ഖത്തർ റെയിൽ അവർഡിന് അർഹമായത്.സ്മാർട്ട് ഗതാഗത നവീകരണത്തിന്റെ മുൻനിര പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ് നേട്ടമെന്നും,
പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനുള്ള  ശ്രമങ്ങളുടെ പ്രാധാന്യം CIHT അവാർഡ് വീണ്ടും ഉറപ്പിക്കുന്നതായും
ഖത്തർ റെയിൽ പ്രോഗ്രാം ഡെലിവറി ചീഫ് എഞ്ചിനീയർ ജാസിം അൽ അൻസാരി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img