12:56pm 12 November 2026
NEWS
ഖത്തർ പോസ്റ്റിന് 75 വയസ്: സേവന പാരമ്പര്യം രേഖപ്പെടുത്തി പ്രത്യേക സ്റ്റാമ്പ്
29/12/2025  06:39 PM IST
nila
ഖത്തർ പോസ്റ്റിന് 75 വയസ്: സേവന പാരമ്പര്യം രേഖപ്പെടുത്തി പ്രത്യേക സ്റ്റാമ്പ്

ദോഹ:ഖത്തർ പോസ്റ്റ് സ്ഥാപിതമായിട്ട് 75 വർഷംപൂർത്തിയാകുന്നതിന്റെ ഭാഗമായി പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. 1950 മുതൽ ഇന്നുവരെ ഖത്തർ പോസ്റ്റ് കൈവരിച്ച സേവന പുരോഗതിയും രാജ്യത്തിന്റെ തപാൽ–ലോജിസ്റ്റിക് മേഖലയിലെ നിർണായക പങ്കുമാണ് ഈ സ്റ്റാമ്പിലൂടെ പ്രതിഫലിപ്പിക്കുന്നത്.
കഴിഞ്ഞവർഷങ്ങളിലായി തപാൽ ശൃംഖലയുടെ നവീകരണം, ലോജിസ്റ്റിക് സേവനങ്ങളുടെ വിപുലീകരണം, ഡിജിറ്റൽ സംവിധാനങ്ങളുടെ വികസനം, ട്രാക്കിങ്–ഡെലിവറി സംവിധാനങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവ ഖത്തർ പോസ്റ്റ് വിജയകരമായി നടപ്പാക്കിയതായി അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) ഉൾപ്പെടെയുള്ള സംഘടനകളുമായി ഖത്തർ പോസ്റ്റ് സജീവമായി സഹകരിച്ചുവരുന്നതായും അറിയിച്ചു.
സ്മരണിക സ്റ്റാമ്പ് ഖത്തർ പോസ്റ്റിന്റെ ദീർഘകാല സേവന പാരമ്പര്യം രേഖപ്പെടുത്തുന്നതിനൊപ്പം, സ്ഥാപനത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച ജീവനക്കാരോടുള്ള ആദരവിന്റെ ചിഹ്നവുമാണ്. ഭാവിയിലും സേവന നിലവാരം ഉയർത്തുന്നതിനായി പുതിയ നവീകരണങ്ങൾ തുടരുമെന്ന് ഖത്തർ പോസ്റ്റ് സി.ഇ.ഒ ഹസ്സൻ ജാസിം അൽ സയ്യിദ് പറഞ്ഞു.ഈ സ്മരണിക തപാൽ സ്റ്റാമ്പും അനുബന്ധ സ്വർണ്ണ മെഡലിയനും ഖത്തർ പോസ്റ്റിന്റെ ഓൺലൈൻ മാർക്കറ്റ്പ്ലേസിലൂടെയും ജനറൽ പോസ്റ്റ് ഓഫിസിലെ സ്റ്റാമ്പ് കളക്ടേഴ്‌സ് ഓഫിസിലൂടെയും ലഭ്യമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img