
ദോഹ: ഈദ് അവധി ദിനങ്ങളിൽ സുരക്ഷാ മുൻ കരുതലുമായി ഖത്തർ ആഭ്യന്തരമന്ത്രാലയത്തിലെ (MoI) സുരക്ഷാ, സേവന വകുപ്പുകൾ. നാഷണൽ കമാൻഡ് സെന്ററിൽ (NCC) കഴിഞ്ഞദിവസംനടന്ന ആഭ്യന്തരമന്ത്രാലയത്തിലെ സുരക്ഷാവകുപ്പിന്റെ സാങ്കേതിക ഏകോപന യോഗത്തിൽ
വിവിധ സംഭവങ്ങളും പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതിനും, അവയുടെ ഫലങ്ങൾ നിരീക്ഷിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും, ദ്രുത പ്രതികരണം ഉറപ്പാക്കുന്നതിനുമുള്ള നിരീക്ഷണസംവിധാനങ്ങളെ കുറിച്ച് അവലോകനം ചെയ്തതായിപ്രാദേശിക അറബിക് ദിനപത്രമായ അരായ റിപ്പോർട്ട് ചെയ്തു.എല്ലാവരും സുരക്ഷിതമായി ഈദ് ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, രാജ്യത്തുടനീളമുള്ള പെ ട്രോളിംഗുകളുടെ എണ്ണം റെസ്ക്യൂ പോലീസ് (അൽ ഫസ) വർദ്ധിപ്പിച്ചിട്ടുണ്ട്.
പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന അപകടങ്ങളോ നിയമലംഘനങ്ങളോ തടയുന്നതിനാണ് അൽ ഫസ പട്രോളിംഗിനെ വിന്യസിച്ചിരിക്കുന്നത്. പാർക്കുകൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് സമീപം പട്രോളിംഗ് സംവിധാനം ഏർ പെടുത്തും.ഈദ് നമസ്ക്കാരം നടക്കുന്ന പള്ളികളും, ഈദ് ഗാഹുകളിലും സുരക്ഷനിലനിർത്തുന്നതിനും സഹായം നൽകുന്നതിനുമായി വിവിധ പ്രദേശങ്ങളിൽ പട്രോളിംഗ് സ്ഥാപിക്കും. ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ ട്രാഫിക് പട്രോളിംഗ് ആൻഡ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള, പ്രത്യേകിച്ച് പള്ളികൾക്കും ഈദ് പ്രാർത്ഥനാ സ്ഥലങ്ങൾക്കും സമീപം, റെസിഡൻഷ്യൽ പരിസരങ്ങൾക്കുള്ളിൽ, വാണിജ്യ സമുച്ചയങ്ങൾ, വാണിജ്യ തെരുവുകൾ, മാർക്കറ്റുകൾ എന്നിവയ്ക്ക് ചുറ്റും പട്രോളിംഗുകളുടെയും ട്രാഫിക് ഓഫീസർമാരുടെയും സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന് സമഗ്ര പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഏറ്റവും തിരക്കേറിയ ഈദ് പ്രാർത്ഥന സ്ഥലങ്ങളിൽ ഗതാഗതം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ഹൈവേകളിലും പ്രധാന റോഡുകളിലും ദിവസം മുഴുവൻ പട്രോളിംഗ് ഉണ്ടാകും..ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിനോദ പരിപാടികളുടെ വേദികളിലും, കോർണിഷ്, ദി പേൾ ഐലൻഡ് തുടങ്ങിയ കൂടുതൽ പൊതുജന പങ്കാളിത്തമുള്ള പ്രദേശങ്ങളിലും പട്രോളിംഗും ട്രാഫിക് ഓഫീസർമാരും നിലയുറപ്പിക്കും.മത്സ്യത്തൊഴിലാളികൾ, വിനോദസഞ്ചാരികൾ, ജല കായിക വിനോദങ്ങൾ പോലുള്ള വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എന്നിവരുൾപ്പെടെയുള്ള കടൽ യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകുന്നതിന് ഡയറക്ടറേറ്റിന്റെ മറൈൻ പട്രോളിംഗ് 24 മണിക്കൂറും പ്രവർത്തിക്കുന്നു.കടൽ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതിനാൽ, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, സമുദ്ര പട്രോളിംഗ് ശക്തമാക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റൽ സെക്യൂരിറ്റിയും ജഗ്രതയോടെ പെട്രോളിങ്ങ് നടത്തും.











