03:19am 15 August 2026
NEWS
ഖത്തർ ഫോട്ടോ ഫെസ്റ്റിവൽ 'തസ്വീർ': ആർട്ടിസ്റ്റ് റെസിഡൻസി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
22/07/2026  02:52 PM IST
nila
ഖത്തർ ഫോട്ടോ ഫെസ്റ്റിവൽ തസ്വീർ: ആർട്ടിസ്റ്റ് റെസിഡൻസി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

 


​ദോഹ: ഖത്തർ ഫോട്ടോ ഫെസ്റ്റിവൽ 'തസ്വീർ' സംഘടിപ്പിക്കുന്ന ആർട്ടിസ്റ്റ് റെസിഡൻസി പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിലേക്ക് (2026-2027) അപേക്ഷകൾ ക്ഷണിച്ചു. അൽ വക്റയിലെ 'ബൈത്ത് അൽ വക്റ സ്റ്റുഡിയോസിൽ' അഞ്ച് മാസക്കാലയളവിലാണ് പരിശീലന പരിപാടി നടക്കുക.
​രാജ്യത്ത് സ്ഥിരതാമസക്കാരായ 21 വയസ്സും അതിനുമുകളിലും പ്രായമുള്ള ഫോട്ടോഗ്രാഫർമാർക്കും വിഷ്വൽ സ്റ്റോറിടെല്ലർമാർക്കും  സെപ്റ്റംബർ 3 വരെ അപേക്ഷിക്കാം. ഖത്തറിനകത്തും പുറത്തുമുള്ള മനുഷ്യബന്ധങ്ങൾ, സംസ്‌കാരം, ഓർമ്മകൾ, പരിസ്ഥിതി എന്നിവയെ ആസ്പദമാക്കിയുള്ള ക്രിയാത്മകമായ പ്രൊജക്ടുകളാണ് പരിഗണിക്കുന്നത്.​പ്രോഗ്രാമിന്റെ അവസാനം തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ ഉൾപ്പെടുത്തി 'വെൻ ദി ഇമേജ് അൺഫോൾഡ്സ് - ദി ലാംഗ്വേജ് ഓഫ് ദി ഇഫക്റ്റ്' എന്ന പേരിൽ 2027-ലെ ഫോട്ടോ ഫെസ്റ്റിവലിൽ എക്‌സിബിഷൻ സംഘടിപ്പിക്കും. കൂടാതെ കലാകാരന്മാരുടെ ക്രിയേറ്റീവ് യാത്ര ചിത്രീകരിക്കുന്ന ഡിജിറ്റൽ മാഗസിനും പ്രസിദ്ധീകരിക്കും.
​ഫോട്ടോഗ്രഫി ദൈനംദിന ജീവിതത്തിന്റെയും ഓർമ്മകളുടെയും അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ടെന്നും, അൽ വക്റയുടെ പ്രചോദനാത്മകമായ അന്തരീക്ഷത്തിൽ കഴിവുള്ളവർക്ക് തങ്ങളുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ ഈ പ്രോഗ്രാം മികച്ച അവസരമൊരുക്കുമെന്നും ഖത്തർ ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ ഡയറക്ടർ ഖലീഫ അൽ ഉബൈദ്‌ലി പറഞ്ഞു.
​കഴിഞ്ഞ വർഷത്തെ ആദ്യ പതിപ്പ് വൻ വിജയമായിരുന്നുവെന്നും, പ്രാദേശിക സാംസ്‌കാരിക സ്ഥാപനങ്ങളുമായും പ്രൊഫഷണൽ നെറ്റ്‌വർക്കുകളുമായും ബന്ധപ്പെടാൻ പുതിയ പതിപ്പിലൂടെ പങ്കെടുക്കുന്നവർക്ക് സാധിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img