05:30am 03 September 2026
NEWS
അജ്മാൻ അന്താരാഷ്ട്ര എക്സിബിഷനിൽ ഖത്തർ ഫിലാറ്റലിക് ആന്റ് നുമിസ്മാറ്റിക് സെന്റർ പങ്കെടക്കും
01/09/2026  11:25 AM IST
nila
അജ്മാൻ അന്താരാഷ്ട്ര എക്സിബിഷനിൽ ഖത്തർ ഫിലാറ്റലിക് ആന്റ് നുമിസ്മാറ്റിക് സെന്റർ പങ്കെടക്കും

​ദോഹ: ഖത്തർ സംസ്‌കാര മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫിലാറ്റലിക് ആന്റ് നുമിസ്മാറ്റിക് സെന്റർ ആറാമത് അജ്മാൻ അന്താരാഷ്ട്ര ഫിലാറ്റലിക് ആന്റ് നുമിസ്മാറ്റിക് എക്സിബിഷനിൽ പങ്കാളികളാകും. സെപ്റ്റംബർ 2 മുതൽ 6 വരെ അജ്മാനിലെ ബാഹി അജ്മാൻ പാലസ് ഹോട്ടലിലാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
​അജ്മാൻ ടൂറിസം, കൾച്ചർ ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിക്കുന്ന മേളയിൽ അപൂർവ്വ നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും പ്രദർശനം, ലേലം, ശില്പശാലകൾ, പ്രഭാഷണങ്ങൾ എന്നിവ നടക്കും. അന്താരാഷ്ട്ര തലത്തിൽ മുൻപും ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചിട്ടുള്ള സമിതി അംഗങ്ങളാണ് ഖത്തറിനെ പ്രതിനിധീകരിച്ച് എക്സിബിഷനിൽ പങ്കെടുക്കുക.
​നാണയ, സ്റ്റാമ്പ് ശേഖരണ രംഗത്ത് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും ഈ മേഖലയിലെ താല്പര്യക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സെന്ററിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പങ്കാളിത്തം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img