NEWS
ടുണീഷ്യയിൽ നടന്ന 22-ാമത് അറബ് പാസ്‌പോർട്ട്-ഇമിഗ്രേഷൻ തലവന്മാരുടെ സമ്മേളനത്തിൽ ഖത്തർ പങ്കെടുത്തു
25/07/2026 12:58 PM IST
nila

ടുണീസ്: ടുണീഷ്യയിലെ ജനറൽ സെക്രട്ടറിയേറ്റ് ഓഫ് ദി കൗൺസിൽ ഓഫ് അറബ് ഇന്റീരിയർ മിനിസ്റ്റേഴ്‌സ് ആസ്ഥാനത്ത് നടന്ന 22-ാമത് അറബ് പാസ്‌പോർട്ട്-ഇമിഗ്രേഷൻ വകുപ്പ് തലവന്മാരുടെ സമ്മേളനത്തിൽ ഖത്തർ പങ്കെടുത്തു.
പാസ്‌പോർട്ട് ജനറൽ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ അതീഖ് അൽ ദോസരിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതതല സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്.
ഇമിഗ്രേഷൻ, പാസ്‌പോർട്ട് മേഖലകളിൽ അറബ് രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തൽ, സംയുക്ത സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കൽ, മേഖല നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ പ്രധാന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു. ചർച്ചകൾക്ക് ഒടുവിൽ ഇതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളും ശുപാർശകളും സമ്മേളനം അംഗീകരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











