03:33pm 24 September 2026
NEWS
തുനിഷ്യയിൽ നടന്ന അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ ഖത്തർ പങ്കെടുത്തു
24/09/2026  02:57 PM IST
nila
തുനിഷ്യയിൽ നടന്ന അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ ഖത്തർ പങ്കെടുത്തു

 


​ട്യുണീഷ്യ : ട്യുണീഷ്യ
ജനറൽസെക്രട്ടറിയേറ്റിൽ ചേർന്ന അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ അംഗരാജ്യങ്ങളുടെ ലീഡ് ഓഫീസുകളുടെ ആറാമത് യോഗത്തിൽ ഖത്തർ പങ്കെടുത്തു. ക്രിമിനൽ നടപടികളുമായി (Criminal Prosecution) ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാവിഷയം.
​ആഭ്യന്തര മന്ത്രാലയത്തിലെ അറബ്-അന്താരാഷ്ട്ര പോലീസ് കമ്മ്യൂണിക്കേഷൻ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മേജർ റുക്ൻ മുഹമ്മദ് അബ്ദുല്ല അൽ ബുഐനൈന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്. അജണ്ടയിൽ ഉൾപ്പെടുത്തിയ വിവിധ സുരക്ഷാ വിഷയങ്ങളിൽ യോഗം സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img