12:14pm 13 November 2026
NEWS
റിയാദിൽ നടന്ന ജി.സി.സി നീതിന്യായ മന്ത്രാലയ അണ്ടർസെക്രട്ടറിമാരുടെ യോഗത്തിൽ ഖത്തർ പങ്കെടുത്തു
24/06/2026  04:32 PM IST
nila
റിയാദിൽ നടന്ന ജി.സി.സി നീതിന്യായ മന്ത്രാലയ അണ്ടർസെക്രട്ടറിമാരുടെ യോഗത്തിൽ ഖത്തർ പങ്കെടുത്തു


​ദോഹ / റിയാദ്: സൗദി അറേബ്യയിലെ റിയാദിലുള്ള ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് വെച്ച് നടന്ന ഇരുപത്തിയെട്ടാമത് ഗൾഫ് സഹകരണ കൗൺസിൽ (GCC) നീതിന്യായ മന്ത്രാലയ അണ്ടർസെക്രട്ടറിമാരുടെ യോഗത്തിൽ ഖത്തർ പങ്കെടുത്തു.
​ഖത്തർ നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി സയീദ് ബിൻ അബ്ദുള്ള അൽ സുവൈദിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘമാണ് യോഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചത്.
​ജി.സി.സി രാജ്യങ്ങളിലെ നീതിന്യായ മന്ത്രാലയങ്ങൾ തമ്മിലുള്ള ജുഡീഷ്യൽ, നിയമ, നിയമനിർമ്മാണ സഹകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.ജുഡീഷ്യൽ നോട്ടീസുകളും മറ്റ് നിയമസഹായങ്ങളും അതിവേഗം കൈമാറുന്നതിനായി സംയുക്ത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ വിലയിരുത്തി.ജി.സി.സി മേഖലയിൽ വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ ഒന്നിച്ച് ചെറുക്കുന്നതിനായുള്ള ഏകീകൃത കരട് നിയമരൂപീകരണത്തെക്കുറിച്ച് (Unified rules for combating cybercrime) യോഗം ചർച്ച ചെയ്തു.
​കൂടാതെ, ജി.സി.സി ലീഗൽ ആൻഡ് ജുഡീഷ്യൽ ട്രെയിനിംഗ് സെന്ററുകളിലെ ഡയറക്ടർമാരുടെയും മേധാവികളുടെയും സമിതി സമർപ്പിച്ച വിവിധ ശുപാർശകൾ അവലോകനം ചെയ്ത യോഗം, അവ നടപ്പിലാക്കുന്നതിനായുള്ള ഉചിതമായ തീരുമാനങ്ങൾക്ക് അംഗീകാരം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img