NEWS
ജി.സി.സി പെട്രോളിയം കോ-ഓപ്പറേഷൻ കമ്മിറ്റി യോഗത്തിൽ ഖത്തർ പങ്കെടുത്തു
06/10/2026 08:22 PM IST
nila

മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന ജി.സി.സി (GCC) പെട്രോളിയം കോ-ഓപ്പറേഷൻ കമ്മിറ്റിയുടെ 37-ാമത് യോഗത്തിൽ ഖത്തർ പങ്കെടുത്തു. ഊർജ്ജ കാര്യ സഹമന്ത്രി എഞ്ചിനീയർ സാദ് ബിൻ ഷെരീദ അൽ കഅബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് യോഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചത്.
പെട്രോളിയം മേഖലയിൽ ജി.സി.സി അംഗരാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വികസന ഘട്ടങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. കഴിഞ്ഞ യോഗത്തിന് ശേഷമുള്ള പുരോഗതിo വിലയിരുത്തിയ സമിതി, പൊതുലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സംയുക്ത വെല്ലുവിളികളെ നേരിടുന്നതിനും ഒത്തൊരുമിച്ചുള്ള ശ്രമങ്ങൾ ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










