
ദോഹ: ഗാസയിൽ തുടരുന്ന ഗുരുതരമായ മാനുഷിക സാഹചര്യവും വെസ്റ്റ് ബാങ്കിലെ പഴയ ഹെബ്രോൺ നഗരത്തിലുള്ള ഇബ്രാഹിമി പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവലോകനം ചെയ്യാനായി അറബ് ലീഗ് കൗൺസിലിന്റെ സ്ഥിരം പ്രതിനിധികളുടെഅടിയന്തര
യോഗത്തിൽ ഖത്തർ പങ്കെടുത്തു.കെയ്റോയിൽ നടന്ന യോഗത്തിൽ
ഈജിപ്തിലെ ഖത്തർ അംബാസഡറും അറബ് ലീഗിന്റെ സ്ഥിരം പ്രതിനിധിയുമായ താരിഖ് അലി ഫറജ് അൽ അൻസാരിയായിരുന്നു ഖത്തർ പ്രതിനിധി സംഘത്തെ നയിച്ചു.പലസ്തീൻ രാജ്യത്തിന്റെ അഭ്യർത്ഥനപ്രകാരം വിളിച്ചുചേർത്ത യോഗം, ഗാസയിലെ പലസ്തീൻ ജനതയുടെ മേൽ ചുമത്തിയിരിക്കുന്ന ഉപരോധവും പട്ടിണിയും - വംശഹത്യയുടെ ഉപകരണങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന രീതികൾ - നേരിടുന്നതിനുള്ള രാഷ്ട്രീയവും നയതന്ത്രപരവുമായ നടപടികളിലും ഹെബ്രോൺ മുനിസിപ്പാലിറ്റിയുടെ ഇബ്രാഹിമി പള്ളിയുടെ അധികാരം എടുത്തുകളഞ്ഞ് ഒരു ഇസ്രായേലി മതസംഘടനയ്ക്ക് കൈമാറാനുള്ള ഇസ്രായേൽ സർക്കാരിന്റെ ശ്രമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.അന്താരാഷ്ട്ര സമൂഹത്തെ ഉത്തരവാദിത്തപ്പെടുത്തുകയും യുഎൻ സുരക്ഷാ കൗൺസിലിനോട് നടപടിയെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഫലങ്ങൾ പുറപ്പെടുവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രണ്ട് നിർണായക വിഷയങ്ങളിലും ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അൽ അൻസാരി പറഞ്ഞു











