NEWS
ലൈബ്രറി ലീഡ് ഫോറം 2025 ന് ഖത്തർ നാഷണൽ ലൈബ്രറി ആതിഥേയത്വം വഹിക്കും
02/05/2025 05:35 PM IST
nila

ദോഹ: വിജ്ഞാന സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ലൈബ്രറികൾ വഹിക്കുന്ന നിർണായക പങ്ക് പര്യവേക്ഷണം ചെയ്യുന്നതിനായി ചിന്തകരെയും, എഴുത്ത് കാരേയും, നിരൂപകരെയും ഒരുമിച്ച് കൊണ്ടുവരുന്ന വാർഷിക ലൈബ്രറി ലീഡ് ഫോറത്തിന്റെ നാലാം പതിപ്പ് 2025 മെയ് 5 ന് ഖത്തർ നാഷണൽ ലൈബ്രറി (QNL) ആതിഥേയത്വം വഹിക്കും.ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസോസിയേഷൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് (IFLA) മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക റീജിയണൽ ഓഫീസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ ഫോറം വൈവിധ്യമാർന്നതാകും. ലൈബ്രറി മേഖലയ്ക്കുള്ളിൽ തുറന്നത, തുല്യത, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുഖ്യ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, അവതരണങ്ങൾ എന്നിവ നടക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











