
ദോഹ:വേനലവധിക്കാലത്ത് സംരംഭകർക്കും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിപുലമായ പരിപാടികൾ പ്രഖ്യാപിച്ച് ഖത്തർ നാഷണൽ ലൈബ്രറി (QNL). ബിസിനസ് മാർഗ്ഗനിർദ്ദേശങ്ങൾ, പ്രൊഫഷണൽ വികസന ശിൽപ്പശാലകൾ, സർഗ്ഗാത്മക കൂട്ടായ്മകൾ, കുടുംബങ്ങൾക്കായുള്ള സാംസ്കാരിക പരിപാടികൾ എന്നിവ ഓഗസ്റ്റ് മാസത്തിലുടനീളം ലൈബ്രറിയിൽ നടക്കും.ഓഗസ്റ്റ് 2 മുതൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഏഴാമത് 'സമ്മർ ക്യാമ്പ്' മാസത്തിലുടനീളം നീണ്ടുനിൽക്കും. കുട്ടികൾക്കും കൗമാരക്കാർക്കുമായി സയൻസ്, മാത്തമാറ്റിക്സ്, ആർട്ട് റൂമുകൾ തുടങ്ങിയ STEM അധിഷ്ഠിത പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.ഓഗസ്റ്റ് 15: ഖത്തർ ഡെവലപ്‌മെന്റ് ബാങ്കുമായി (QDB) ചേർന്ന് സംരംഭകർക്കായി "സ്റ്റാർട്ടപ്പ് 101: വേണോ ഒരു പുതിയ ബിസിനസ് ആശയങ്ങൾക്ക് തുടക്കം?" ശിൽപ്പശാല.
ഓഗസ്റ്റ് 16: ലൈബ്രറി ജീവനക്കാരുടെ നൈപുണ്യ വികസനത്തിനായുള്ള "ലൈബ്രേറിയൻസ് ഫോർ ലൈബ്രറീസ്" പ്രോഗ്രാം.
ഓഗസ്റ്റ് 18: കലാകാരന്മാർക്കായി സർഗ്ഗാത്മക സംവാദ വേദിയൊരുക്കുന്ന "ആർട്ട് മജ്‌ലിസ്".
ഓഗസ്റ്റ് 20: ചെസ്സ് പ്രേമികൾക്കായി എല്ലാ ആഴ്ചയും സംഘടിപ്പിക്കുന്ന "ചെസ്സ് ഫോർ ഓൾ".
ഓഗസ്റ്റ് 25: സ്കൂളിൽ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി "യു ആർ ദി ഫസ്റ്റ് ടീച്ചർ", ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഗമം, വിവിധ സംസ്കാരങ്ങൾ പങ്കുവെക്കുന്ന "കൾച്ചറൽ മൊസൈക്" ചർച്ച.
ഓഗസ്റ്റ് 27: ഫാമിലി കൺസൾട്ടിംഗ് സെന്ററുമായി (വിഫാഖ്) ചേർന്ന് സംഘടിപ്പിക്കുന്ന കഥാസദസ്സ്.
ഓഗസ്റ്റ് 29: എഴുത്തുകാരി റൂബി കപൂറിന്റെ 'ലെറ്റ്‌സ് ടോക്ക് എബൗട്ട് ലൈഫ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ബുക്ക് ചാറ്റ് വിത്ത് റൈറ്റർ.
ഈ പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ലൈബ്രറിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.qnl.qa/ar/events വഴിയോ QNL മൊബൈൽ ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.










