04:44pm 03 November 2026
NEWS
ഖത്തർ ദേശീയ ദിന മുദ്രാവാക്യം പ്രഖ്യാപിച്ചു: "നിങ്ങളാണ് രാജ്യത്തിന്റെ നിധി"
03/11/2026  03:48 PM IST
nila
ഖത്തർ ദേശീയ ദിന മുദ്രാവാക്യം പ്രഖ്യാപിച്ചു: നിങ്ങളാണ് രാജ്യത്തിന്റെ നിധി

 


​ദോഹ: 2026-ലെ ഖത്തർ ദേശീയ ദിന ആഘോഷങ്ങളുടെ ഔദ്യോഗിക മുദ്രാവാക്യം (Slogan) പ്രഖ്യാപിച്ചു. "നിങ്ങളാണ് രാജ്യത്തിന്റെ നിധി" (You are the nation's treasure) എന്നതാണ് ഈ വർഷത്തെ തീം. സാംസ്‌കാരിക മന്ത്രിയും ദേശീയ ദിനാഘോഷ സംഘാടക സമിതി അധ്യക്ഷനുമായ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ ഹമദ് ആൽഥാനിയാണ് മുദ്രാവാക്യം പ്രഖ്യാപിച്ചത്.
​അന്തരിച്ച മുൻ അമീർ (ഫാദർ അമീർ) ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ഭരണം കൈമാറിയ വേളയിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലെ വരികളിൽ നിന്നാണ് ഈ പ്രമേയം സ്വീകരിച്ചിരിക്കുന്നത്. ഫാദർ അമീറിന്റെ വേർപാടിനു ശേഷമുള്ള ആദ്യ ദേശീയ ദിനാഘോഷമായതിനാൽ അദ്ദേഹത്തിന്റെ ദേശീയ പാരമ്പര്യത്തെയും കാഴ്ചപ്പാടുകളെയും ഓർമ്മിക്കുന്ന സവിശേഷമായ പ്രാധാന്യം ഈ വർഷത്തെ മുദ്രാവാക്യത്തിനുണ്ട്.
​ഖത്തറിലെ ജനങ്ങളാണ് രാജ്യത്തിന്റെ വികസനത്തിന്റെയും പുരോഗതിയുടെയും യഥാർത്ഥ നിധ്യമെന്ന് ഉദ്ഘാടന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി പറഞ്ഞു. മുൻഗാമികൾ കാണിച്ചുതന്ന ത്യാഗത്തിന്റെയും ഐക്യത്തിന്റെയും പാത പിന്തുടർന്ന് രാജ്യത്തിന്റെ നേട്ടങ്ങൾ സംരക്ഷിക്കാനും പുരോഗതിക്കായി കൈകോർക്കാനും ഈ പ്രമേയം ഓരോ പൗരനെയും ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img