03:27am 06 September 2026
NEWS
ഖത്തർ മ്യൂസിയംസും ഉസ്ബെക്കിസ്ഥാൻ എ.സി.ഡി.എഫും അഞ്ചുവർഷത്തെ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു
04/09/2026  07:45 PM IST
nila
ഖത്തർ മ്യൂസിയംസും ഉസ്ബെക്കിസ്ഥാൻ എ.സി.ഡി.എഫും അഞ്ചുവർഷത്തെ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു

ദോഹ: ഖത്തറും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ മ്യൂസിയംസും ഉസ്ബെക്കിസ്ഥാൻ ആർട്ട് ആന്റ് കൾച്ചർ ഡെവലപ്‌മെന്റ് ഫൗണ്ടേഷനും (ACDF) അഞ്ചുവർഷത്തെ സഹകരണ കരാറിൽ ഒപ്പുവെച്ചു.
​ഖത്തർ മ്യൂസിയംസ് ബോർഡ് അംഗവും അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയുമായ ഡോ. മറിയം ബിന്ത് അലി ബിൻ നാസർ അൽ മിസ്നദും എ.സി.ഡി.എഫ് ചെയർപേഴ്‌സൺ ഗയാനെ ഉമറോവയും തമ്മിലാണ് ദോഹയിൽ കരാർ ഒപ്പുവെച്ചത്.
​സംസ്കാരത്തിൽ നിക്ഷേപം നടത്തുന്നത്ത്യ അടിസ്ഥാനപരമായി ജനങ്ങളിൽ നിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ഖത്തർ മ്യൂസിയംസ് ചെയർപേഴ്‌സൺ ശൈഖ അൽ മയാസ്സ ബിന്ത് ഹമദ് ബിൻ ഖലീഫ അൽ ഥാനി വ്യക്തമാക്കി. പൈതൃക സംരക്ഷണവും കഴിവുകളുടെ വികസനവും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പങ്കാളിത്തമെന്നും അവർ കൂട്ടിച്ചേർത്തു. നൂറ്റാണ്ടുകളായി നാഗരികതകളുടെ സംഗമകേന്ദ്രമായ ഉസ്ബെക്കിസ്ഥാന് ഈ കരാർ കലാകാരന്മാരുടെയും സമൂഹത്തിന്റെയും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ നിർണായക നാഴികക്കല്ലാണെന്ന് ഗയാനെ ഉമറോവയും അഭിപ്രായപ്പെട്ടു.പങ്കാളിത്തത്തിന്റെ ഭാഗമായി ദോഹയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ സെപ്റ്റംബർ 3 മുതൽ നവംബർ 28 വരെ 'ഉസ്ബെക്കിസ്ഥാൻ: ഹെറിറ്റേജ് ഇൻ മോഷൻ' പ്രദർശനവും, ഖത്തറി കലാകാരന്മാരുടെ 'ഏക്താശിഫ് ഉസ്ബെക്കിസ്ഥാൻ' പ്രദർശനവും നടക്കുന്നുണ്ട്.
​ഉസ്ബെക്കിസ്ഥാനിലെ സമർഖന്ദിലുള്ള ചരിത്രപ്രസിദ്ധമായ ബിബി-ഖാനം മസ്ജിദ് സമുച്ചയം പുനരുദ്ധരിക്കുന്നതിനായി 2024 അവസാനത്തോടെ ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് 4.175 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ സാംസ്കാരിക നയതന്ത്ര കരാർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img