03:10am 05 September 2026
NEWS
പരിസ്ഥിതി വ്യതിയാനങ്ങൾ നിരീക്ഷിക്കാൻ 'സ്മാർട്ട് ഒബ്‌സർവർ' പദ്ധതിയുമായി ഖത്തർ പരിസ്ഥിതി മന്ത്രാലയം
05/08/2026  10:30 AM IST
nila
പരിസ്ഥിതി വ്യതിയാനങ്ങൾ നിരീക്ഷിക്കാൻ സ്മാർട്ട് ഒബ്‌സർവർ പദ്ധതിയുമായി ഖത്തർ പരിസ്ഥിതി മന്ത്രാലയം

​ദോഹ: സമുദ്ര പരിസ്ഥിതിയിലെ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനും വിവരശേഖരണത്തിനുമായി 'സ്മാർട്ട് ഒബ്‌സർവർ' (Smart Observer) പദ്ധതിക്ക് തുടക്കം കുറിച്ച് ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC). അത്യാധുനിക സംവിധാനങ്ങൾ ഘടിപ്പിച്ച, റിമോട്ട് കൺട്രോൾ വഴി പ്രവർത്തിക്കുന്ന പ്രത്യേക ബോട്ടുകളാണ് പദ്ധതിക്കായി സമുദ്രമേഖലകളിൽ വിന്യസിക്കുന്നത്.
​പാരിസ്ഥിതിക നിരീക്ഷണം ശക്തമാക്കുന്നതിന്റെയും വിവരശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. സമുദ്രത്തിലെ ജലസാമ്പിളുകൾ ശേഖരിക്കൽ, നിരന്തരമായ സർവേകൾ നടത്തൽ, വിവിധ അളവുകൾ രേഖപ്പെടുത്തൽ തുടങ്ങിയവ കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യതയോടെ നിർവ്വഹിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
​സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കടൽ സമ്പത്ത് സംരക്ഷിക്കാനും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറാറാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി. തത്സമയ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ പരിസ്ഥിതി വ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കാനും വിദഗ്ദ്ധർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാനും സാധിക്കും.
​ഖത്തർ നാഷണൽ ഡെവലപ്‌മെന്റ് സ്ട്രാറ്റജി 2024–2030 (Third National Development Strategy) അനുസരിച്ചുള്ള സുസ്ഥിര വികസന, ഇന്നൊവേഷൻ ലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് പുതിയ പദ്ധതി. ഭാവി തലമുറയ്ക്കായി സമുദ്ര വിഭവങ്ങൾ സംരക്ഷിച്ചു നിർത്താൻ 'സ്മാർട്ട് ഒബ്‌സർവർ' ഏറെ സഹായകമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img