
ദോഹ: ഖത്തറിലുടനീളം വരുന്ന വാരാന്ത്യത്തിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Qatar Meteorology Department) മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിൽ രാജ്യത്തെ താപനില 32°C മുതൽ 45°C വരെ ഉയർന്നേക്കാം. ഉച്ചകഴിഞ്ഞ് ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷത്തിനും സാധ്യതയുണ്ട്.സെപ്റ്റംബർ 11 (വെള്ളി): രാവിലെയോടെ മഞ്ഞുമൂടിയ അന്തരീക്ഷവും (hazy weather) ഉച്ചയോടെ ശക്തമായ ചൂടും അനുഭവപ്പെടും. പിന്നീട് വടക്കുപടിഞ്ഞാറൻ/വടക്കുകിഴക്കൻ ദിശയിലേക്ക് മാറുന്ന കാറ്റിന്റെ വേഗത മണിക്കൂറിൽ 5-15 നോട്ട് (KT) ആയിരിക്കും.സെപ്റ്റംബർ 12 (ശനി): വെള്ളിയാഴ്ചയ്ക്ക് സമാനമായ കാലാവസ്ഥയായിരിക്കും. പകൽ സമയത്ത് കാറ്റിന്റെ വേഗത വർധിച്ച് മണിക്കൂറിൽ 20 നോട്ട് (KT) വരെ എത്താൻ സാധ്യതയുണ്ട്.അനാവശ്യമായി വെയിലത്ത് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിച്ച് നിർജ്ജലീകരണം തടയണമെന്നും അധികൃതർ നിർദേശിക്കുന്നു.











