
ദോഹ: പ്രാദേശിക പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിൽ ഖത്തർ ഗണ്യമായ മുന്നേറ്റം കൈവരിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ (MoECC) റിപ്പോർട്ട്. 2026-ന്റെ ആദ്യ പാദത്തിലെ നേട്ടങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ടിലാണ് വന്യജീവി സംരക്ഷണം, ഹരിത വിസ്തൃതി വർധിപ്പിക്കൽ, പ്രകൃതിദത്ത സംരക്ഷിത മേഖലകളുടെ വികസനം എന്നിവയിൽ മന്ത്രാലയം കൈവരിച്ച പുരോഗതി വിവരിക്കുന്നത്.
ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി, ഫീൽഡ് ഇൻസ്പെക്ഷനുകളും കർശനമായ നിയമപാലനവും ബോധവൽക്കരണ പരിപാടികളും സംയോജിപ്പിച്ചാണ് മന്ത്രാലയം ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നത്.സംരക്ഷിത മേഖലകളിൽ നിയമവിരുദ്ധമായി തീയിടുക, വേട്ടയാടുക, മാലിന്യം തള്ളുക തുടങ്ങിയ പ്രവർത്തനങ്ങൾ തടയാൻ മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചുവരുന്നു. പരിസ്ഥിതി സംരക്ഷണത്തിലും ജൈവവൈവിധ്യ പരിപാലനത്തിലും ഖത്തറിനെ മേഖലയിലെ മാതൃകാ രാജ്യമായി ഉയർത്തുകയാണ് ഈ പ്രവർത്തനങ്ങളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.










