10:22am 12 November 2026
NEWS
തൊഴിലാളി ക്ഷേമത്തിന് 'സ്മാർട്ട് പ്ലാറ്റ്‌ഫോം'; പുതിയ തന്ത്രപ്രധാന പദ്ധതിയുമായി ഖത്തർ
12/05/2026  04:15 PM IST
NILA
തൊഴിലാളി ക്ഷേമത്തിന് സ്മാർട്ട് പ്ലാറ്റ്‌ഫോം; പുതിയ തന്ത്രപ്രധാന പദ്ധതിയുമായി ഖത്തർ

 


​ദോഹ:തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി 'തൊഴിലാളി പിന്തുണാ ഇൻഷുറൻസ് ഫണ്ട്' (Workers' Support and Insurance Fund) 2026-2030 കാലയളവിലേക്കുള്ള പുതിയ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചു. ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഖുലൂദ് അൽ കുബൈസി പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.തൊഴിലാളികൾക്ക് അവരുടെ പരാതികൾ സമർപ്പിക്കാനും അപേക്ഷകൾ ട്രാക്ക് ചെയ്യാനും സഹായിക്കുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉടൻ നിലവിൽ വരും.24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ വഴി തൊഴിലാളികൾക്ക് സഹായം തേടാം.തൊഴിലുടമകൾക്ക് വേതനം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഫണ്ട് വഴി സഹായം ഉറപ്പാക്കും.സേഫ് റോഡ്' (Safe Road) പദ്ധതിയിലൂടെ ഡെലിവറി തൊഴിലാളികൾക്ക് സുരക്ഷാ ബോധവൽക്കരണം നൽകുമെന്നും അവർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img