03:56am 04 November 2026
NEWS
ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഹമീദ് അറന്തോടിന് യാത്രയയപ്പ് നൽകി
24/08/2025  11:05 AM IST
nila
ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഹമീദ് അറന്തോടിന് യാത്രയയപ്പ് നൽകി

ദോഹ: മൂന്നു പതിറ്റാണ്ടിലധികം നീണ്ടുനിന്ന  പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റും നിലവിലെ ആക്ടിങ് പ്രസിഡന്റുമായ ഹമീദ് അറന്തോടിന് ഖത്തർ കെഎംസിസി മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി സ്നേഹാദരം അർപ്പിച്ചു.
തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് അൻവർ കടവത്, ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ, ഭാരവാഹികളായ നവാസ് ആസാദ് നഗർ, റഹീം ചൗകി, ഹമീദ് കൊടിയമ്മ, റഹീം ബളൂർ, സിദ്ദിഖ് പടിഞ്ഞാർ എന്നിവർ അഭിനന്ദനവും യാത്രയപ്പ് സമ്മാനവും നൽകി.
ഖത്തറിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് സേവനത്തിന്റെ പുതിയ വഴി തീർത്ത ഹമീദ് അറന്തോട്, 37 വർഷത്തെ പ്രവാസജീവിതത്തിനിടയിൽ സഹജീവി സ്നേഹത്തിന്റെ മഹനീയ മാതൃകയായി മാറി. അനവധി പ്രവാസികൾക്ക് തൊഴിൽ ലഭ്യമാക്കിക്കൊടുക്കുന്നതിലൂടെ ജീവിതോപാധി ഉറപ്പിച്ച അദ്ദേഹം, പ്രവാസി സമൂഹത്തിനിടയിൽ വിശ്വാസത്തിന്റെ പ്രതീകമായി നിലകൊണ്ടു.
ദോഹമുനിസിപ്പാലിറ്റിയിലെ ബലദിയ കൺട്രോൾ ഡിപ്പാർട്മെന്റിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഹമീദ് അറന്തോട്, നാട്ടിൽ മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് വഴിയാണ് സംഘടനാരംഗത്ത് പ്രവേശിച്ചത്. തുടർന്ന് ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ കൗൺസിൽ അംഗം, മണ്ഡലം വൈസ് പ്രസിഡന്റ്, സെക്രട്ടറി, ആക്ടിങ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും, മധൂർ പഞ്ചായത്ത് കെഎംസിസിയുടെ രൂപീകരണത്തിന് നേതൃത്വം നൽകുകയും ചെയ്തു. കൂടാതെ എസ്‌കെഎസ്എസ്എഫ് ഖത്തർ ജില്ലാ കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ചു.
ദുരിതബാധിതർക്കായി മുന്നിട്ടിറങ്ങി പ്രവർത്തിക്കുകയും, വ്യക്തിപരമായ സമയവും വിഭവങ്ങളും സാമൂഹ്യ സേവനത്തിനായി മാറ്റിവെക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിന് മാതൃകാപരമാണെന്ന് കൂട്ടായ്മകൾ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img