
ദോഹ: ലോക പുസ്തകദിനത്തിൽ
ഐ സി സി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം അംഗങ്ങളുടെ പുസ്തകങ്ങൾ, ഐസിസിയുടെ പുതിയ സംരംഭമായ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.
മുംബൈ ഹാളിൽ നടന്ന ചടങ്ങിൽ ഐ സി സി പ്രസിഡൻറ്
എ.പി മണികണ്ഠൻ,
ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്,
ഓതേഴ്സ് ഫോറം പ്രസിഡൻ്റ് ഡോ. സാബു കെ.സി, ജനറൽ സെക്രട്ടറി തൻസീം കുറ്റ്യാടി, ട്രഷറർ അൻസാർ അരിമ്പ്ര എന്നിവർ സംസാരിച്ചു.
വായനയുടെ ഒരു പുതിയ സംസ്കാരത്തിന് ദോഹയിൽ തുടക്കമാകുകയാണെന്നും, പുസ്തകം വായിക്കാനും ചർച്ചചെയ്യാനുമായി ഇനി കോഫി ഷോപ്പുകൾ തേടി പോകേണ്ടതില്ലെന്നും എ.പി. മണികണ്ഠൻ പറഞ്ഞു.
വായനപ്രിയരായ ആളുകൾക്കും വിദ്യാർത്ഥികൾക്കുമെല്ലാം ഉപകാരപ്രദമാകുന്ന തരത്തിൽ ലൈബ്രറിയും വായനാമുറിയും സജ്ജീകരിച്ച ഐ സി സി നേതൃത്വത്തിന് ഖിയാഫ് ഭാരവാഹികൾ അഭിനന്ദനമറിയിച്ചു.
ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ അഷറഫ് മടിയാരി, മുരളി വാളൂരാൻ, ജാബിർ റഹ്‌മാൻ, ഷമിന ഹിഷാം, നെജി പുന്നയൂർകുളം, സ്മിത പൗലോസ്, ശ്രീനാഥ് ശങ്കരൻ കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.










