05:20pm 07 November 2026
NEWS
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യസദസ്സും പുസ്തകചർച്ചയും ഇന്ന് എഫ്.സി.സി ഹാളിൽ
17/09/2026  12:06 PM IST
nila
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യസദസ്സും പുസ്തകചർച്ചയും ഇന്ന്  എഫ്.സി.സി ഹാളിൽ

 

 

​ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം (QIAF) സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യസദസ്സും പുസ്തകചർച്ചയും ഇന്ന്  (സെപ്റ്റംബർ 17വ്യാഴാഴ്ച) വൈകുന്നേരം 7 മണി മുതൽ എഫ്.സി.സി  ഹാളിൽ  നടക്കും.
​ചടങ്ങിൽ ഡോ. സാബു കെ.സിയുടെ ‘ഹർഷവർഷം’ എന്ന കൃതിയുടെ അവലോകനം അസീസ് മഞ്ഞിയിലും, ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന കൃതിയുടെ ആസ്വാദനം ഷൈജു ധമനിയും നിർവഹിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ ഹബീബുർ റഹ്മാൻ കിഴിശ്ശേരി, ഷഫീക്ക് അറക്കൽ, അൻസാർ അരിമ്പ്ര, സ്മിത പൗലോസ് എന്നിവർ വായനാനുഭവങ്ങൾ പങ്കുവെക്കും. വാളൂരാൻ പരിപാടിയുടെ മോഡറേറ്ററായിരിക്കും.
​വായനയുടെ വെളിച്ചത്തിൽ കൃതികളെയും എഴുത്തുകാരെയും അടുത്തറിയാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുന്ന ഈ സാഹിത്യസദസ്സിലേക്ക് എല്ലാ സാഹിത്യസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33324499 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img