
ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ യുവകവിയും അദ്ധ്യാപകനും പ്രസാധകനുമായ ജിനു ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സ്വീകരണം നൽകി. പത്തനംതിട്ട റാന്നി സ്വദേശിയായ ജിനു കവിതാസമാഹാരങ്ങളും ലേഖനങ്ങളുമടക്കം ആറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രഥമ സ്റ്റുഡന്റ് മാസിക സംസ്ഥാന കവിതാപുരസ്കാരം
മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിതാപുരസ്കാരം 2023ൽ ലഭിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്കാരത്തിനുള്ള ഫൈനൽ ലിസ്റ്റിൽ "ആകാശത്തിലേക്ക് നീളുന്ന വേരുകൾ" എന്ന പുസ്തകം 2024ലും 2025ലും ഉൾപ്പെട്ടു.
BookJinn Publications ന്റെ സ്ഥാപകനും പ്രസാധകനുമാണ്.
നിലവിൽ മലയാളസർവകലാശാലയിൽ Ph.D. ചെയ്യുന്നു.
ആനുകാലികങ്ങളിലൂടെയും ഓൺലൈൻ മാസികകളിലൂടെയും ആകാശവാണിയിലൂടെയും കവിതകൾ സഹൃദയരിൽ എത്തിക്കുന്നു.
"ഓരോ കാലഘട്ടത്തിലും ഓരോ തരം സാഹിത്യകൃതികൾ ആണ് വായിക്കപ്പെട്ടത്, ഇത് നോവലുകളുടെ കാലം.
ആസ്വാദനം മാറി വരുന്നതിനനുസൃതമായി സാഹിത്യവും മാറി വരുന്നു.
പച്ചയായ ചില ജീവിത യാഥാർഥ്യങ്ങൾ മൂർച്ചയുള്ള ശരങ്ങളായി കവികളുടെ തൂലികയിൽ നിന്നും നിർഗളിക്കുമ്പോൾ ആസ്വാദകലോകം ഞെട്ടിത്തരിച്ചു നിന്നതിന് മലയാളം സാക്ഷിയാണ്. ഇത്തരത്തിൽ ആകർഷകമായ വായനക്കാരന്റെ ഹൃദയം തൊടുന്ന പശ്ചാത്തിലെത്താനുള്ള എഴുത്തുകാരന്റെ സാധനയാണ് ഇവിടെ വിജയിക്കുന്നത്. ഭൂമിയിലെ സർവ്വചാരാചാരങ്ങളെയും പരിഗണിക്കാൻ സാഹിത്യം നമ്മളെ പഠിപ്പിക്കുന്നു ആഹ്വാനം ചെയ്യുന്നു" ജിനു അഭിപ്രായപ്പെട്ടു.
ഷംല ജഅഫർ സ്വാഗതം പറഞ്ഞ പരിപാടിയിൽ, അൻസാർ അരിംബ്ര കവിയെ പരിചയപ്പെടുത്തി. ഹുസൈൻ കടന്നമണ്ണ നന്ദി പ്രകാശനവും നടത്തി. അൻസാർ അരിമ്പ്ര അബ്ദുസ്സലാം മാട്ടുമ്മൽ, ഹുസൈൻ വാണിമേൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.











