11:46pm 09 November 2026
NEWS
ഖത്തര്‍ ഐ സി എഫിന് പുതിയ നേതൃത്വം
18/04/2025  09:36 AM IST
nila
ഖത്തര്‍ ഐ സി എഫിന് പുതിയ നേതൃത്വം

ദോഹ: തല ഉയര്‍ത്തി നില്‍ക്കാം എന്ന പ്രമേയത്തില്‍ ഒന്നര മാസക്കാലമായി നടത്തുന്ന അംഗത്വ ക്യാമ്പയിനിന് പിന്നാലെ ഐ സി എഫ് പുതിയ നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു. ക്യാമ്പയിന്‍ കാലത്ത് 74 യൂണിറ്റുകളുടെ പുന:സംഘടനകളും ഡിവിഷന്‍, റീജിയന്‍ നേതൃത്വവും നിലവില്‍ വന്നിരുന്നു. 

അഹമ്മദ് സഖാഫി പേരാമ്പ്ര (പ്രസി), അസീസ് സഖാഫി പാലൊളി, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ജമാലുദ്ദീന്‍ അസ്ഹരി (ഡെപ്യൂട്ടി പ്രസി), മുഹമ്മദ് ആയഞ്ചേരി (ജന സെക്ര), അബ്ദുല്‍ കരീം ഹാജി കാലടി (ഫൈനാന്‍സ് സെക്ര), സെക്രട്ടറിമാരായി ഉമ്മര്‍ കുണ്ടുതോട് (ഓര്‍ഗനൈസിംഗ് ആന്റ് ട്രെയിനിംഗ്), പി വി സി അബ്ദുറഹ്മാന്‍ (അഡ്മിന്‍ ആന്റ് ഐടി), നൗഷാദ് അതിരുമട (പി ആര്‍ ആന്റ് മീഡിയ), ഉമ്മര്‍ ഹാജി പുത്തുപാടം (വെല്‍ഫെയര്‍ ആന്റ് സര്‍വീസ്), അഷ്‌റഫ് സഖാഫി തിരുവള്ളൂര്‍ (പബ്ലിക്കേഷന്‍), റഹ്മത്തുല്ല സഖാഫി ചീക്കോട് (തസ്‌ക്കിയ), ജവാദുദ്ദീന്‍ സഖാഫി (വുമണ്‍ എംപവര്‍മെന്റ്), ഫഖറുദ്ദീന്‍ പെരിങ്ങോട്ടുകര (മോറല്‍ എജുക്കേഷന്‍), എന്‍ജിനിയര്‍ അബ്ദുല്‍ ഹമീദ് (നോളജ്), ഹാരിസ് വടകര ഹാര്‍മണി ആന്റ് എമിനന്‍സ്), സിദ്ധിഖ് കരിങ്കപ്പറ (ഇക്കണോമിക് ആന്റ് കാരുണ്യ) എന്നിവരാണ് ഭാരവാഹികള്‍. 

ഐ സി എഫ് കൗണ്‍സിലില്‍ പറവണ്ണ അബ്ദുറസാഖ് മുസല്യാര്‍ പറവണ്ണ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം ഹാജി മേമുണ്ട ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാര്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. 

കൗണ്‍സിലില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ അലി അബ്ദുല്ല ക്ലാസിന് നേതൃത്വം നല്കി. ആര്‍ ഒ അബ്ദുല്‍ ഹമീദ് ചാവക്കാട് പുനഃസംഘടനകള്‍ക്ക് നേതൃത്വം നല്‍കി. സിറാജ് ചൊവ്വ സ്വാഗതവും മുഹമ്മദ് ഷാ ആയഞ്ചേരി നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img