03:33am 19 April 2026
NEWS
ഖത്തർ ഐ സി എഫ് ദാറുല്‍ ഖൈര്‍ താക്കോൽദാനം നിർവഹിച്ചു.
06/05/2025  04:08 PM IST
nila
ഖത്തർ ഐ സി എഫ് ദാറുല്‍ ഖൈര്‍ താക്കോൽദാനം നിർവഹിച്ചു.

ദോഹ: ഐ സി എഫ് ദാറുല്‍ ഖൈര്‍  താക്കോല്‍ ദാന   ഐ സി എഫ് ഇന്റർനാഷണൽ ഉപാധ്യക്ഷന്‍ പറവണ്ണ അബ്ദുറസാഖ് മുസ്ലിയാർ നിര്‍വഹിച്ചു. കണ്ണൂർ ജില്ലയിലെ കടവത്തൂർ സ്വദേശിക്കാണ് ദാറുൽ ഖൈർ നിർമിച്ചു നൽകിയത്.സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഷറഫ് സഖാഫി കടവത്തൂര്‍ പ്രോഗ്രാമിൽ അധ്യക്ഷത വഹിച്ചു. ഐ  സി എഫ് - ഐ സി നോളേജ് സെക്രട്ടറി സിറാജ് ചൊവ്വ, ഐ സി കാബിനറ്റ് അംഗം അബ്ദുല്‍ കരീം ഹാജി മേമുണ്ട,  ഐ സി എഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് അഹമ്മദ് സഖാഫി പേരാമ്പ്ര, ഡെപ്യൂട്ടി പ്രസിഡന്റ് അസീസ് സഖാഫി പാലോളി, വെല്‍ഫെയര്‍ സെക്രട്ടറി ഉമര്‍ പുത്തൂപാടം,  കടവത്തൂര്‍ അബ്ദുല്ല മുസല്യാര്‍, ബഷീർ പുത്തൂപാടം തുടങ്ങിയവര്‍ പങ്കെടുത്തു. ഖത്വർ ഐ സി എഫിന്റെ ദാറുല്‍ ഖൈര്‍ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഭവനമാണ് കൈമാറിയത്. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി റഫീഖ് അണിയാരം സ്വാഗതവും ഐ സി എഫ് മീഡിയ & പി ആർ സെക്രട്ടറി നൗഷാദ് അതിരുമട നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img