01:31pm 12 November 2026
NEWS
യുദ്ധബാധിതർക്കായി ഗാസയിൽ ഖത്തർ ആശുപത്രി വീണ്ടും തുറന്നു
03/01/2026  12:31 PM IST
nila
യുദ്ധബാധിതർക്കായി ഗാസയിൽ ഖത്തർ ആശുപത്രി വീണ്ടും തുറന്നു

ദോഹ:ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹ ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി പുനരധിവാസ–കൃത്രിമ അവയവ ആശുപത്രി ഗാസയിൽ വീണ്ടും സേവനം ആരംഭിച്ചു. സെപ്റ്റംബർ 2025ൽ യുദ്ധ സാഹചര്യത്തെ തുടർന്ന് നിർത്തിവച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ വടക്കൻ ഗാസയിലെ ആസ്ഥാനത്ത് പുനരാരംഭിച്ചത്.വികലാംഗർക്കും യുദ്ധബാധിതർക്കും ചികിത്സ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. വടക്കൻ ഗാസയിലെ ഏക സി.ടി. സ്കാനർ വീണ്ടും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. കൃത്രിമ അവയവ വിഭാഗം, ഫിസിക്കൽ റിഹാബിലിറ്റേഷൻ, ഓഡിയോളജി വിഭാഗങ്ങൾ എന്നിവയും ക്രമാതീതമായി പ്രവർത്തനം തുടങ്ങും. ദക്ഷിണ ഗാസയിൽ പുതിയ ശാഖയും തുറന്നതായി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img