11:33am 13 November 2026
NEWS
ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള ഇറാന്റെ കടന്നുകയറ്റത്തെയും ആക്രമണങ്ങളെയും കുറിച്ച് ഐക്യരാഷ്ട്രസഭയ്ക്കും (UN) സെക്യൂരിറ്റി കൗൺസിലിനും ഖത്തർ രണ്ട് ഔദ്യോഗിക കത്തുകൾ കൈമാറി
08/04/2026  04:08 PM IST
nila
ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള ഇറാന്റെ കടന്നുകയറ്റത്തെയും ആക്രമണങ്ങളെയും കുറിച്ച് ഐക്യരാഷ്ട്രസഭയ്ക്കും (UN) സെക്യൂരിറ്റി കൗൺസിലിനും ഖത്തർ രണ്ട് ഔദ്യോഗിക കത്തുകൾ കൈമാറി

ദോഹ: ​മേഖലയിലെ സമാധാനം നിലനിർത്താൻ സെക്യൂരിറ്റി കൗൺസിൽ അടിയന്തരമായി ഇടപെടണമെന്നും ഈ നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും  ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്കും (UN) സെക്യൂരിറ്റി കൗൺസിലിനും ഖത്തർ രണ്ട് ഔദ്യോഗിക കത്തുകൾ കൈമാറി.
ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽ താനി സമർപ്പിച്ച കത്തുകൾ കൈമാറിയത്.ഏപ്രിൽ ആദ്യ വാരം ഖത്തറിന് നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 2, 3, 6: ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങളെ ഖത്തർ സായുധ സേന വിജയകരമായി തടഞ്ഞു
ഏപ്രിൽ 5ന് ഡ്രോണുകൾക്ക് പുറമെ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചും ആക്രമണമുണ്ടായി.
ഏപ്രിൽ 7ന് മിസൈൽ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടയിൽ അതിന്റെ അവശിഷ്ടങ്ങൾ (Shrapnel) ജനവാസ മേഖലയിലെ ഒരു സ്വദേശിയുടെ വീടിന് മുകളിൽ വീണു.സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു ഖത്തറി പെൺകുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകി വരുന്നു. കൂടാതെ, മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലത്ത് പരിമിതമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ പ്രവൃത്തികൾ ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും ഇത് മേഖലയുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും ഖത്തർ വ്യക്തമാക്കി.ഇറാൻ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് നേരത്തെ പാസാക്കിയ 2817 (2026) എന്ന പ്രമേയത്തിന്റെ ലംഘനമാണിതെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.
ഈ ആക്രമണങ്ങൾ മൂലമുണ്ടായ എല്ലാ നാശനഷ്ടങ്ങൾക്കും ഇറാൻ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നും ഖത്തർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img