
ദോഹ: മരുഭൂമിയുടെ വശ്യതആസ്വദിക്കാനായി ആവേശത്തോടെ കാത്തിരിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കുമായി 2026-2027 ശീതകാല ക്യാമ്പിംഗ് സീസണിലേക്കുള്ള (Winter Camping Season) രജിസ്ട്രേഷൻ തീയതികൾ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു. മേഖലാടിസ്ഥാനത്തിലാണ് ഇത്തവണ രജിസ്ട്രേഷൻ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.
സെൻട്രൽ റീജിയൺ (മധ്യ മേഖല): ഒക്ടോബർ 11 മുതൽ ഒക്ടോബർ 13 വരെ.
സൗത്തേൺ റീജിയൺ (തെക്കൻ മേഖല): ഒക്ടോബർ 14 മുതൽ ഒക്ടോബർ 16 വരെ.
നോർത്തേൺ റീജിയൺ (വടക്കൻ മേഖല): ഒക്ടോബർ 17 മുതൽ ഒക്ടോബർ 21 വരെ.
നിർദ്ദിഷ്ട തീയതികളിൽ രാവിലെ 8:00 മണി മുതൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 'ബീഅ' (Bi'ah) മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ക്യാമ്പിംഗിനായി അപേക്ഷിക്കാം.
മരുഭൂമിയുടെയും തീരദേശത്തിന്റെയും പ്രകൃതിഭംഗിക്ക് കേടുപാടുകൾ വരുത്താതെ, സുരക്ഷിതമായി ശീതകാലം ആസ്വദിക്കാൻ നിഷ്കർഷിച്ചിട്ടുള്ള പൊതു നിയമാവലികൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. മന്ത്രാലയം നൽകിയിട്ടുള്ള QR കോഡ് സ്‌കാൻ ചെയ്ത് ക്യാമ്പിംഗ് നിബന്ധനകൾ മനസ്സിലാക്കാവുന്നതാണ്.











