02:03pm 03 October 2026
NEWS
ഖത്തറിൽ ശീതകാല ക്യാമ്പിംഗിന് കളമൊരുങ്ങുന്നു; രജിസ്ട്രേഷൻ തീയതികൾ പ്രഖ്യാപിച്ചു
02/10/2026  09:04 AM IST
nila
ഖത്തറിൽ ശീതകാല ക്യാമ്പിംഗിന് കളമൊരുങ്ങുന്നു; രജിസ്ട്രേഷൻ തീയതികൾ പ്രഖ്യാപിച്ചു

 

 

​ദോഹ:  മരുഭൂമിയുടെ വശ്യതആസ്വദിക്കാനായി ആവേശത്തോടെ കാത്തിരിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കുമായി 2026-2027 ശീതകാല ക്യാമ്പിംഗ് സീസണിലേക്കുള്ള (Winter Camping Season) രജിസ്ട്രേഷൻ തീയതികൾ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു. മേഖലാടിസ്ഥാനത്തിലാണ് ഇത്തവണ രജിസ്ട്രേഷൻ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.  
സെൻട്രൽ റീജിയൺ (മധ്യ മേഖല): ഒക്ടോബർ 11 മുതൽ ഒക്ടോബർ 13 വരെ.  
​സൗത്തേൺ റീജിയൺ (തെക്കൻ മേഖല): ഒക്ടോബർ 14 മുതൽ ഒക്ടോബർ 16 വരെ.  
​നോർത്തേൺ റീജിയൺ (വടക്കൻ മേഖല): ഒക്ടോബർ 17 മുതൽ ഒക്ടോബർ 21 വരെ.  
​നിർദ്ദിഷ്ട തീയതികളിൽ രാവിലെ 8:00 മണി മുതൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 'ബീഅ' (Bi'ah) മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ക്യാമ്പിംഗിനായി അപേക്ഷിക്കാം.  
​മരുഭൂമിയുടെയും തീരദേശത്തിന്റെയും പ്രകൃതിഭംഗിക്ക് കേടുപാടുകൾ വരുത്താതെ, സുരക്ഷിതമായി ശീതകാലം ആസ്വദിക്കാൻ നിഷ്കർഷിച്ചിട്ടുള്ള പൊതു നിയമാവലികൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. മന്ത്രാലയം നൽകിയിട്ടുള്ള QR കോഡ് സ്‌കാൻ ചെയ്ത് ക്യാമ്പിംഗ് നിബന്ധനകൾ മനസ്സിലാക്കാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img