08:09pm 18 April 2026
NEWS
നേട്ടത്തിൽ നിന്ന് നേട്ടത്തിലേക്ക് ഖത്തർ: ദേശസ്നേഹത്തിന്റെ ഉത്സവമായി നാഷണൽ ഡേ
17/12/2025  12:19 PM IST
nila
നേട്ടത്തിൽ നിന്ന് നേട്ടത്തിലേക്ക് ഖത്തർ: ദേശസ്നേഹത്തിന്റെ ഉത്സവമായി നാഷണൽ ഡേ

 

ദോഹ: രാജ്യം കൈവരിച്ച ഗുണപരമായ നേട്ടങ്ങൾ പ്രദേശീയവും അന്താരാഷ്ട്രവുമായ തലങ്ങളിൽ ഖത്തറിനെ പുരോഗതിയുടെയും മികവിന്റെയും മുൻനിര മാതൃകയായി ഉയർത്തിയതിന്റെ അഭിമാനനിറവിലാണ്
ഖത്തർ ദേശീയദിനം. 
വലിയ അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചതിലൂടെയും തന്ത്രപ്രധാനമായ വികസന പദ്ധതികൾ നടപ്പാക്കിയതിലൂടെയും ഖത്തർ കൈവരിച്ച വിജയങ്ങൾ, രാജ്യത്തിന് തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കാനുള്ള ശേഷിയും ആഗോള വേദികളിൽ അഭിമാനകരമായ സാന്നിധ്യം ഉറപ്പിക്കുന്നകഴിവും 
പ്രതിഫലിപ്പിച്ചുകൊണ്ടാണ്
രാജ്യം ദേശീയദിനം ആഘോഷിക്കുന്നത്. 
ഉംസലാലിലെ ദർബ് അൽ സായി, സാംസ്‌കാരിക ഗ്രാമമായ കത്താറ എന്നിവിടങ്ങളിൽ നടന്നു വരുന്നദേശീയദിനാഘോഷപരിപാടികൾ ആസ്വദിക്കാനുള്ള സന്ദർശകതിരക്കേറുകയാണ്. നാളെ രാവിലെ നടക്കുന്നദേശീയ ദിനപരേഡിന്റെയും രാത്രി നടക്കുന്നകരിമരുന്നുപ്രയോഗത്തിന്റെയും വിസ്മയ മറിയാനുള്ള ആകാംക്ഷയിലാണ് സ്വദേശികളും പ്രവാസികളും.
ദേശീയ ദിനം വ്യാഴാഴ്ചയായതിനാൽ വെള്ളിയാഴ്ച്ചകൂടിയുള്ള പൊതുഅവധി രണ്ടുദിവസം ലഭിക്കുന്നതും ഈ വർഷത്തെ ദേശിയദിനാഘോഷങ്ങൾക്ക് പ്രത്യേക വൈബാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img