03:10pm 11 November 2026
NEWS
ഖത്തർ ഫൗണ്ടേഷൻ: 'അഖ്‌ലാഖുന -2026' അവാർഡിന് രജിസ്ട്രേഷൻ തുടങ്ങി
13/10/2025  07:11 PM IST
nila
ഖത്തർ ഫൗണ്ടേഷൻ: അഖ്‌ലാഖുന -2026 അവാർഡിന്  രജിസ്ട്രേഷൻ തുടങ്ങി

ദോഹ: ഖത്തർ ഫൗണ്ടേഷന്റെ (QF) പ്രീ-യൂണിവേഴ്സിറ്റി എജുക്കേഷൻ വിഭാഗം 2026 ലെ അഖ്‌ലാഖുന (Akhlaquna) അവാർഡിന് രജിസ്ട്രേഷൻ ആരംഭിച്ചതായി അറിയിച്ചു. യുവജനങ്ങളെയും സമൂഹത്തെയും നന്മയിലേക്കും നൈതിക മൂല്യങ്ങളിലേക്കും പ്രേരിപ്പിക്കുന്ന പദ്ധതികൾ തിരഞ്ഞെടുക്കുന്ന അഖ്‌ലാഖുന അവാർഡിനായുള്ള 
രജിസ്ട്രേഷൻ 2026 ജനുവരി 11 വരെ തുടരും. നിലവിലുള്ള നാല് വിഭാഗങ്ങളായ — ജൂനിയർ അവാർഡ് (പ്രായം 7–14), യൂത്ത് അവാർഡ് (15–18), ഇൻഡിവിഡ്വൽ കണ്ട്രിബ്യൂഷൻസ്–ഖത്തർ (25–45), ഇൻഡിവിഡ്വൽ കണ്ട്രിബ്യൂഷൻസ്–ജിസിസി (25–45) — എന്നിവയ്‌ക്കൊപ്പം, ഈ വർഷം പുതിയൊരു വിഭാഗമായ ‘അൽ-ശബാബ് അവാർഡും ഏർപ്പെടു ത്തിയിട്ടുണ്ട്.
അൽ-ശബാബ് അവാർഡ് (Al-Shabab Award) സമൂഹത്തിൽ നന്മയും നൈതികതയും വളർത്തുന്ന യുവജന പദ്ധതികൾക്ക് പ്രോത്സാഹനം നൽകുന്നതാണ്. 18 മുതൽ 25 വയസ്സ് വരെയുള്ള വ്യക്തികൾക്കും സംഘങ്ങൾക്കും അപേക്ഷിക്കാം. വ്യക്തിപരമായോ കൂട്ടായ്മയായോ നടപ്പാക്കിയ മൂല്യാധിഷ്ഠിത സംരംഭങ്ങൾ ഇതിനായി പരിഗണിക്കും.
ഈ വർഷം “താങ്ക് യൂ” എന്ന പ്രമേയത്തിൽ അഖ്‌ലാഖുന വാർഷിക കാമ്പെയിനും ആരംഭിച്ചിട്ടുണ്ട്. നന്ദിയും അംഗീകാരവും പ്രകടിപ്പിക്കുന്ന സംസ്കാരം വളർത്തുകയും സമൂഹബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ കാമ്പെയിന്റെ ലക്ഷ്യം.
 അഖ്‌ലാഖുന സംരംഭം ഖത്തറിലെ നൈതിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ശക്തമായ വേദിയായി മാറിയിരിക്കുന്നു. സമൂഹത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികളെ ആദരിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഈ സംരംഭം അവസരം ഒരുക്കുന്നുവെന്ന്അഖ്‌ലാഖുന പ്രോജക്ട് മാനേജറും സംഘാംഗവുമായ അഹ്മദ് യൂസഫ് അൽ മാൽക്കി പറഞ്ഞു.
ഈ വർഷത്തെ ‘താങ്ക് യൂ’ പ്രമേയം ഖത്തർ ഫൗണ്ടേഷന്റെ ദർശനത്തോട് പൊരുത്തപ്പെട്ടതാണ്. നന്ദിയും വിലമതിക്കുന്നതും വെറും വാക്കുകളിലല്ല, പ്രവർത്തികളിലൂടെയും പ്രകടമാകണമെന്ന് ഈ കാമ്പെയിൻ ഓർമ്മിപ്പിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഖ്‌ലാഖുനയുടെ ഭാഗമായുള്ള സ്കൂൾ സന്ദർശനങ്ങളും വിദ്യാർത്ഥി പങ്കാളിത്ത സെഷനുകളും QF സ്കൂളുകളിലും പുറത്തുമുള്ള വിദ്യാലയങ്ങളിലും സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ ഈ അവാർഡിന്റെ ലക്ഷ്യങ്ങളും വിഭാഗങ്ങളും പരിചയപ്പെടുത്തുകയും അവരുടെ നൈതിക സംരംഭങ്ങൾ അവതരിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img