NEWS
ഖത്തർ എനർജി: ജനുവരിയിൽ ഇന്ധനവില കുറച്ചു
31/12/2025 09:10 PM IST
nila

ദോഹ: ഖത്തർ എനർജി ജനുവരി മാസത്തിലെ പുതിയ ഇന്ധനവിലകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡിസംബർ 2025-ലെ വിലകളുമായി താരതമ്യം ചെയ്യുമ്പോൾ, പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ കുറവ് രേഖപെടുത്തി യിരിക്കുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാകും.
പ്രീമിയം ഗ്രേഡ് പെട്രോൾ ലിറ്ററിന് QR 1.95 എന്ന നിരക്കിൽ ലഭ്യമാണ്. സൂപ്പർ പെട്രോൾ (ഉയർന്ന ഒക്ടെയ്ൻ നിലവാരമുള്ളത്) ലിറ്ററിന് QR 2 എന്ന നിരക്ക് നിലനിൽക്കുന്നു. ഡീസൽ വില കൂടി കുറച്ച്, QR 2 ആയി.
ഖത്തർ എനർജി, രാജ്യത്തെ ആഭ്യന്തര വിപണി സ്ഥിതികൾ, ആഗോള എണ്ണവിലകളിലെ മാറ്റങ്ങൾ, ഉൽപാദനവും വിതരണം സംബന്ധിച്ച ഘടകങ്ങൾ എന്നിവ പരിഗണിച്ചാണ്എല്ലാ മാസവും ഇന്ധനവിലകൾ നിശ്ചയിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










