09:43am 02 November 2026
NEWS
ഖത്തർ എനർജി നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല
31/10/2026  07:09 PM IST
nila
ഖത്തർ എനർജി നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല

 


​ദോഹ: 2026 നവംബർ മാസത്തേക്കുള്ള ഡീസൽ, പെട്രോൾ നിരക്കുകൾ ഖത്തർ എനർജി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അതേ നിരക്കുകൾ തന്നെ മാറ്റമില്ലാതെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
​പുതുക്കിയ നിരക്കുകൾ പ്രകാരം സൂപ്പർ ഗ്യാസോലിൻ (95), പ്രീമിയം ഗ്യാസോലിൻ (91), ഡീസൽ എന്നിവയ്ക്ക് ഒക്ടോബറിലെ അതേ വില തന്നെയാണ് ഈടാക്കുക.ഡീസൽ ലിറ്ററിന് രണ്ടു റിയാൽ അഞ്ചു ദിർഹം.
​സൂപ്പർ ഗ്യാസോലിൻ 
 ലിറ്ററിന് രണ്ടു റിയാൽ പത്തു ദിർഹവും 
​പ്രീമിയം ഗ്യാസോലിൻ ലിറ്ററിന്ഒരു റിയാൽ തൊണ്ണൂറ്റഞ്ചു ദിർഹം എന്നിങ്ങനെയാണ് ഈടാക്കുക.​നാളെ മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img