12:27am 13 November 2026
NEWS
പേമാരിയിൽ നനഞ്ഞ് ഖത്തർ; റെക്കോർഡ് മഴയുമായി വസന്തകാലം
24/03/2026  03:50 PM IST
nila
പേമാരിയിൽ നനഞ്ഞ് ഖത്തർ; റെക്കോർഡ് മഴയുമായി വസന്തകാലം

 


​ദോഹ: പ്രകൃതിയുടെ അപ്രതീക്ഷിത ഭാവമാറ്റത്തിൽ ഖത്തറിൽ കനത്ത മഴ തുടരുന്നു. ഇന്ന്  പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വരും മണിക്കൂറുകളിലും ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
തിങ്കളാഴ്ച മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 200 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Qatar Meteorology Department) അറിയിച്ചു. മരുഭൂമിയിലെ സാധാരണ മഴക്കണക്കുകളെ നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള ഈ വർഷകാലം ഉഷ്ണകാലത്തെക്കുള്ള
കാലാവസ്ഥയുടെ ചുവടുമാറ്റമാറ്റംകൂടിയാണ്.മഴക്കെടുതിയെ നേരിടാൻ പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാൽ (Ashghal) സജീവമായി രംഗത്തുണ്ട്. പ്രധാന പാതകളിലും ടണലുകളിലും വെള്ളക്കെട്ട് ഒഴിവാക്കാൻ ദ്രുതകർമ്മ സേന 24 മണിക്കൂറും പ്രവർത്തിക്കുന്നു. വെള്ളം ഒഴുക്കിക്കളയാനുള്ള ഡ്രെയിനേജ് സംവിധാനങ്ങൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.നനഞ്ഞ റോഡുകളിൽ വഴുതാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്നും വെള്ളക്കെട്ടോ മറ്റ് തടസ്സങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അശ്ഗാലിന്റെ 188 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.വരും ദിവസങ്ങളിൽ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img